ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര ബോയ്സ് സ്കൂൾ ഹൈടെക് ആകുന്നു

വേങ്ങര :വേങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂൾ ( ബോയ്സ് ) സർക്കാർ ഉത്തരവ് പ്രകാരം പൊതുജന പങ്കാളി ത്തത്തോടെ 25 . ക്ലാസ് റൂമുകൾ ഹൈടെക് ആക്കുന്നതിനു സ്പോൺസർമാരെ ലഭിച്ചതായും അതിൻറെ വർക്ക്‌ ഏപ്രിൽ മാസത്തിൽ ആരംഭിക്കാനും സ്ഥലത്തെ പ്രമുഖ വ്യക്തികളുടെ                                       യും ,PTA .എക്സിക്യു്ട്ടിവ്അംഗങ്ങളുടെയും സംയുക്ത യോഗം തീരുമാനിച്ചു യോഗത്തിൽ അബ്ദുറഹി മാൻ മാസ്റ്റർ സ്വാഗതം ആശംസിക്കുകയും കെ. മുഹ മ്മദലി മാസ്റ്റർ അധ്യക്ഷത വഹി ക്കുകയും PAT പ്രസിഡ. KT അബ്ദുൽമജീദ് നന്ദി രേഖപ്പെടുത്തു                            കയും ചെയ്തു . ഹെഡ് മാസ്റ്റർ കുഞ്ഞാലി , പോക്കർ ഹാജി , ഹംസഹാജി പുല്ലമ്പ ലവൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെ                                      ടുത്തു സംസാരിച്ചു .

ഇ അഹമ്മദ്‌ സാഹിബ്‌ അന്തരിച്ചു

 മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പി അന്തരിച്ചു. 78 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ന്യൂഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.20ഓടെ മരണം സംഭവിച്ചു. മരണ സമയത്ത് മക്കളായ നസീര്‍ അഹമ്മദ്, റഈസ്, ഡോ. ഫൗസിയ മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. മരുമകനാണ് മരണ വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. 12മണിക്കൂറോളം വെന്‍റിലേറ്ററിന്‍െറ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ അഹമ്മദിനെ ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ബുധനാഴ്ച ഡല്‍ഹിയിലും കോഴിക്കോടും പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം തുടര്‍ന്ന് സ്വദേശമായ കണ്ണൂരിലേക്ക് ഖബറടക്കത്തിനായി കൊണ്ടുപോകും.

SKJM ഇസ്ലാമിക് കലാമേള 2017 വലിയോറ റൈഞ്ച് മത്സരങ്ങളിൽ ഇർഷാദുസ്സു ബ്യാൻ മനാട്ടിപ്പറമ്പ് മദ്രസ ഒന്നാം സ്ഥാനം കരസ്ഥമാക്കി

സ് കെ ജെ എം  ഇസ്ലാമിക് കലാമേള 2017 ചെള്ളിത്തോട് ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്ന വലിയോറ റൈഞ്ച് മത്സരങ്ങളിൽ 262 പോയിന്റുമായി ഇർഷാദുസ്സു ബ്യാൻ  മനാട്ടിപ്പറമ്പ്   മദ്രസ ഒന്നാം സ്ഥാനവും 129 പോയിന്റുമായി മൻസൂറുൽ ഹിദായ  ചുള്ളിപ്പറമ്പ്  മദ്രസ രണ്ടാംസ്ഥാനവും 95 പോയിന്റുമായി അടക്കാപുര മുനീറുൽ ഇസ്ലാം മദ്രസ മുന്നാം സ്ഥാനവും കരസ്ഥമാക്കി വിജയികൾക്ക് വേങ്ങര പഞ്ചായത് പ്രസിഡണ്ട്‌ വി  കെ കുഞ്ഞാലൻ കുട്ടി സാഹിബും വാർഡ്‌ മെമ്പർ പറങ്ങോടത് അബ്ദുൽ അസീസും  സമ്മാനങ്ങൾ നൽകി

എക്സലൻസി ടെസ്റ്റ്‌ സെക്ടർതല ഉദ്ഘാടനം യൂസുഫലി വലിയോറ നിർവഹിച്ചു

വലിയോറ :എക്സലൻസി ടെസ്റ്റ്‌ സെക്ടർതല ഉദ്ഘാടനം പാണ്ടികശാല KRHS ൽ  യൂസുഫലി വലിയോറ നിർവഹിച്ചു ഇന്ന് രാവിലെ 9:00 മണിക്ക് പുത്തനങ്ങാടി പരപ്പിൽപാറ  അടക്കാപുര കാളിക്കടവ് യൂണിറ്റിലുള്ളവർ വലിയോറ ഈസ്റ്റ്  A.M.U.P സ്കൂളിലും പാണ്ടികശാല മണ്ണിൽപ്പിലാക്കൽ കൂരിയാട് യൂണിറ്റിലുള്ളവർ പാണ്ടികശാല KRHS  ലും പരിക്ഷഎഴുതി

എക്സലൻസി ടെസ്റ്റ്‌ സെക്ടർതല ഉദ്ഘാടനം പാണ്ടികശാല KRHS ൽ യൂസുഫലി വലിയോറ നിർവഹിക്കും

വലിയോറ :എക്സലൻസി ടെസ്റ്റ്‌ സെക്ടർതല ഉദ്ഘാടനം പാണ്ടികശാല KRHS ൽ  യൂസുഫലി വലിയോറ നിർവഹിക്കും 2017 ജനുവരി 29  ഞായർ രാവിലെ 9:00 മണിക്ക് പുത്തനങ്ങാടി പരപ്പിൽപാറ  അടക്കാപുര കാളിക്കടവ് യൂണിറ്റിലുള്ളവർ *വലിയോറ ഈസ്റ്റ്  A.M.U.P സ്കൂളിൽ വച്ചും പാണ്ടികശാല മണ്ണിൽപ്പിലാക്കൽ കൂരിയാട് യൂണിറ്റിലുള്ളവർ പാണ്ടികശാല KRHS  ലും പരിക്ഷ നടക്കുന്നതായിരിക്കും

പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ യെടുത്തു.

                 വേങ്ങര: പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സന്ദേശവുമായി വലിയോറ ഈസ്റ്റ് എ. എം യു പി സ്ക്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി, പി.ടി എ പ്രസിഡന്റ് പി.അബ്ദുൽ ഖാദർ ,വൈസ് പ്രസിഡന്റ് യൂസുഫലി വലിയോറ, ഹെഡ്മാസ്റ്റർ എസ് എ കെ തങ്ങൾ, എന്നിവർ നേതത്വം നൽകി. രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ ,സന്ന ദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

വേങ്ങര പഞ്ചായത്തിലെ വിവിധ വാർഡുകളിലെ പൊതുസ്ഥലങ്ങൾ സൂചികരിച്ചു

റിപ്പബ്ലിക്ക് ദിനതോട്അനുബന്ധിച് വാർഡ്‌ മെമ്പർമാരുടെ നേത്ര്ത്ഥത്തിൽ വേങ്ങര പഞ്ചായത്തിലെ വിവിധ വാർഡുകളിലെ  പൊതുസ്ഥലങ്ങൾ സൂചികരിച്ചു മാലിന്യ സംസ്ക്കരണ പദ്ധതി ഭാഗമായി പതിനേഴാം വാർഡിൽ ശുചീകരണം  വലിയോറ പരപ്പിൽപാറ

വേങ്ങരയിലെ പ്രമുഖ വ്യവസായി പന്തപ്പുലാൻ ഹംസ ഹാജി മരണപ്പെട്ടു

 വേങ്ങര  ബസ്റ്റാന്റിലെ എമ്പയർ ബേക്കറി ഉടമയും  ഹോട്ടൽ റോളക്സ് ഉടമയുമായ വലിയോറ പുത്തനങ്ങാടി സ്വദേശി പന്തപ്പുലാൻ ഹംസ ഹാജി മരണപ്പെട്ടു മയ്യത്ത് നിസ്കാരം ഇന്ന് 5 മണിക്ക് പുത്തനങ്ങാടി ജുമാമസ്ജിദിൽ 

*അബുസ്സമദ്‌ പൂക്കോട്ടൂർ വലിയോറ അയിഷാബാദിൽ*

അയിഷാബാദ്  റൂഹുൽ ഇസ്ലാം  മദ്രസ  SKSSF കമ്മറ്റി സംഘടിപ്പിക്കുന്ന മജിലിസുന്നൂർ ഉൽഘടനവും പ്രാർഥന സദസും ഈ വരുന്ന വെള്ളിയയിച്ച മഗിരിബ് നിസ്കാരാന്തരം അയിഷാബാദ്  റൂഹുൽ ഇസ്ലാം  മദ്രസ അങ്കണത്തിൽവെച്ച് നടക്കുന്നു .പ്രസ്തുത പരിപാടിയുടെ ഉൽഘടനം സയ്യിദ്  ബഷിറലി ശിഹാബ് തങ്ങൾ  നിർവഹിക്കുകയും  അബുസ്സമദ്‌ പൂക്കോട്ടൂർ പ്രഭാഷണം നടത്തുകയും സയ്യിദ് ഫഖ്‌റുദ്ധീൻ ഹസനി തങ്ങൾ പ്രാത്ഥനക് നേത്ര്ത്വം നൽകുകയും ചെയുന്നു

കാപ്പൻ ബാവ ഹാജി മരണപെട്ടു

വേങ്ങര ടൗണിലെ  മലഞ്ചരക്ക് വ്യാപാരി, വേങ്ങര ടൗൺ മഖ്ദൂമിയ മസ്ജിദ് ഭാരവാഹി ,സുന്നി പ്രവർത്തകൻ.രാഷ്ട്രീയ സാമൂഹ്യ രംഗത്ത് വേങ്ങരയുടെ  നിശബ്ദ സാന്നിദ്ധ്യം. യു എ ഇ യിൽ പഴയ പ്രവാസ കാലത്ത് സാമുഹ്യ രംഗത്തെ മുന്നണി പ്രവർത്തകൻ ചേറൂർ യതീം ഖാന യടക്ക മുള്ള സ്ഥാപന ങ്ങളുടെ ആദ്യകാല  പ്രവത്തക ൻ എല്ലാമായ കാപ്പൻ ബാവ ഹാജി ഇന്ന് രാവിലെ മരണപെട്ടു. എന്നും കോൺ ഗ്രസിനോട് അനുഭാവ പൂർണമായ  സമീപനം സ്വീകരിച്ചി രു ന്ന ബാവ ഹാജിക്ക് '  വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി  ആദരാജ്ഞലികൾ അർപിച്ചു 

വേങ്ങര ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ മുക്ത പദ്ധതി പ്രചരണ

"അതിജീവനം'' വേങ്ങര ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ മുക്ത പദ്ധതി പ്രചരണ വാഹന ത്തിന്റെ ഫ്ലാഗ് ഓഫ് വേങ്ങര ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് വി കെ.കുഞ്ഞാലൻകുട്ടി നിർവ്വഹിച്ചു ഇതിന്റെ ഭാഗമായി ജനുവരി 26 വ്യഴാഴ്ച  പ്ലബ്ലിക് ദിനത്തിൽ വേങ്ങര പഞ്ചായത്തിലെ വാർഡ്‌ അടിസ്ഥാനത്തിൽ സൂചികരണ യജ്ഞ0 സംഘടിപ്പിക്കും പരിപാടിയിൽ രാഷ്ട്രിയ - സാമുഹിക രംഗത്തെ പ്രമുഖർ പങ്കടുത്തു മുതലമാട് ദേശ പ്രഭ വായനശാല യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഊർജ്ജ,മാലിന്യ ബോധവൽക്കരണ ക്ലാസ്സ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി ഉൽഘാടനം ചെയ്യുന്നു

ബാക്കിക്കയം റഗുലേറ്റർ ജലസേചന വിഭാഗം ചീഫ് എഞ്ചിനിയറും സംഘവും സന്ദർശിച്ചു

വലിയോറ: 20 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന വലിയോറ ബാക്കിക്കയം റഗുലേറ്റർ നിർമ്മാണ പ്രവർത്തിവിലയിരുത്തുന്നതിനായി ജലസേചന വിഭാഗം ചീഫ് എഞ്ചിനിയറും മറ്റു ഉദ്യോഗ സ്ഥരും സ്ഥലം സന്ദർശിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് വേണ്ട നിർദ്ദേശം നൽകി.ചീഫ് എഞ്ചിന റായ മഹാനുദേവൻ,സൂപ്രണ്ടിംഗ് എഞ്ചിനിയർ രവീന്ദ്രൻ,എക്സിക്യൂട്ടീവ് എഞ്ചിനിയർ ഉസ്മാൻ ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ശിവശങ്കരൻ, അസിസ്റ്റന്റ് എഞ്ചിനിയർ  ശാഹുൽ ഹമീദ്, സെഗൂറ കമ്പനി മാനേജിംഗ് ഡയറക്ടർ  രാജീവ്. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി, നിർമ്മാണ കമ്മിറ്റികൺവീനർ യൂസുഫലി വലിയോറ .ടി .അലവിക്കുട്ടി, എന്നിവരും സംബന്ധിച്ചു.

വലിയോറ മുതലമാട്‌ സ്വതേസി സഫ്‌വാൻ പുതിയ തലമുറയ്ക്ക് മാതൃകയാകുന്നു

നമ്മള്‍ മലയാളികള്‍ പച്ചക്കറികള്‍ക്കും മറ്റു കാർഷികവിളകള്‍ക്കും വേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ വലിയോറ മുതലമട്ടിലെ സഫ്‌വാൻ കൃഷിയിടത്തിൽ പോന്നു വിളയിപ്പിക്കുന്നു . കഴിഞ്ഞ പത്ത്‌ വർഷത്തിലധികമായി തന്റെ കൃഷിയിടത്തിൽ  പയർ,പാവക്ക, വെണ്ട,ചീര, മത്തന്‍,കമ്പം എന്നിവ വിളയിച്ചുകൊണ്ടിരിക്കുകയാണ്. കൃഷിയുടെ നഷ്ടകണക്കുകൾ മാത്രം പറഞ്ഞു കൃഷിയിൽനിന്ന് വിട്ടുനിൽക്കുന്ന പുതിയ തലമുറയിലെ കൃഷികരിൽനിന് വിത്യസ്തമാകുകയാണ് ഈ ഇരുപത്തിയാറുകാരനായ യുവകർഷകൻ                  സഫ്‌വാന്റെ കൃഷിഭൂമിയില്‍ നിന്ന്‌ വിളവെടുക്കുന്ന വിഷമുക്‌ത പച്ചകറികൾ വലിയോറയുടെ വിവിധ ഭാഗങ്ങളിൽ വില്‍പന നടത്തുകയാണ് ചെയ്യാറ           സ്വന്തം മണ്ണില്‍ കൃഷിചെയ്‌ത്‌ വിളവെടുക്കുന്നതിന്റെ ആനന്ദവും സന്തോഷവും വേണ്ടുവോളം അഌഭവിച്ചിരുന്ന  സഫ്‌വാനെപ്പോലെയുള്ള ആത്‌മാർത്ഥമായി കൃഷിയെ സ്‌നേഹിക്കുന്ന ഒരു പുതിയതലമുറ ഉണ്ടായാൽ മാത്രമേ നമ്മുടെ അവശേഷിക്കുന്ന കൃഷിസ്ഥലങ്ങളും പാടങ്ങളും തരിശായി മാറാതിരികുകയുള്ളു

മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് മണ്ഡലം കോൺഗ്രസ്.യൂത്ത് കോൺഗ്രസ് കമ്മിറ്റി കളുടെ ഉപഹാരം

വേങ്ങര :യു.എ.ഇ യിലും ഈജിപ്തിലും നടന്ന ഖുർആൻ  പാരായണ മത്സരത്തിൽ ഒന്ന്,, രണ്ട് സമ്മാനങ്ങൾ നേടിയ സമീർ അസ്ഹരി കൊടക്കല്ലൻ എന്ന ചേറൂർ സ്വദേശിക്ക് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്  മണ്ഡലം കോൺഗ്രസ്.യൂത്ത് കോൺഗ്രസ് കമ്മിറ്റി കളുടെ ഉപഹാരം നൽകുന്നു: ചടങ്ങിൽ DCC പ്രസിഡണ്ട് v v പ്രകാശ് ,KPCC സെക്ര. VA കരീം' KPCC മെമ്പർ പി എ ചെറീത്.vp. കുഞ്ഞിമുഹമ്മദ് ഹാജി, vp റഷീദ്.  PKസിദ്ധീഖ്- KV ഹുസൈൻ, എം.എ.അസീസ്.അരീക്കാട്ട്  കുഞ്ഞിപ്പ ,കബീർ ചേറൂർ. അമീർ ബാപ്പു. തുടങ്ങി യ വർ പങ്കെടുത്തു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്