ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മുസ്ലി ലീഗ് പ്രസിഡന്റായി വി.കെ.കുഞ്ഞാലൻകുട്ടി സാഹിബിനെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

വേങ്ങര പഞ്ചായത് മുസ് ലിം ലീഗ് പ്രസിഡന്റായി വി.കെ.കുഞ്ഞാലൻകുട്ടി  സാഹിബിനെ    വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു..സുബൈബ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ യോഗത്തിൽ  പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു  loading...

നിർദ്ധരരായ രോഗികൾക്ക് സൗജന്യ യാത്ര ഒരുക്കി മാതൃകയായി ഒരു ഓട്ടോകാരൻ.

വേങ്ങരയിൽ ഓട്ടോ ഓടി ഉപജീവനം നടത്തുന്ന വലിയോറ പുത്തനങ്ങാടിക്കാരനായ കരിമ്പനക്കൽ റഫീഖ് യുവാക്കൾക്ക് മാതൃകയാവുന്നു.      തന്റെ ഓട്ടോയിൽ നിർദ്ധരരായ രോഗികൾക്ക് സൗജന്യ യാത്ര ഒരുക്കിയ ഈ യുവാവ് നാട്ടുകാരുടെ ശ്രദ്ധ ആകർഷിക്കുകയാണ്..ഇത്രയും കാര്യങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് വലിയോറ പ്രദേശത്തെ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അഭിപ്രായപ്പെട്ടു.

വേങ്ങര സ്കൂൾ കെട്ടിടം തകർന്ന് വീണു

മലപ്പുറം  : വേങ്ങര ബോയ്സ്‌ ഹൈസ്കൂൾ കെട്ടിടം തകർന്ന് വീണു രാവിലെ 8.45 ആയിരൂന്നു സംഭവം ആർക്കും പരിക്കില്ല. സ്കൂളിന്റെ സി. ബ്ലോക്ക് കെട്ടിടമാണ് തകർന്നുവീണത്  . സ്കൂൾ പ്രവൃത്തി സമയമല്ലാത്തതുകൊണ്ട്  വൻദുരന്തം ഒഴിവായി. ഇ കെട്ടിടത്തിൽ കഴിഞ്ഞ ദിവസംവരെ ക്ലാസ് ഉണ്ടായിരുന്നു.  വളരെപഴക്കംചെന്ന ഓട്മേഞ്ഞ കെട്ടിടമാണ് തകർന്നത് വേങ്ങര ബോയ്സ്‌ ഹൈസ്കൂൾ കെട്ടിടം തകർന്ന് വീണു രാവിലെ 8.45 ആയിരൂന്നു സംഭവം ആർക്കും പരിക്കില്ല

കോട്ടക്കൽ: ഒതുക്കുങ്ങുങ്ങലിൽ ബസ്സുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരുക്ക്

കോട്ടക്കൽ: ഒതുക്കുങ്ങുങ്ങലിൽ ബസ്സുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരുക്ക്

നബിദിന ഘോഷയാത്രക് ആശംസയർപ്പിക്കാൻ നിയുക്ത D C C പ്രസിഡന്റത്

വേങ്ങര , വലിയോറ അടക്കാ പുര അൽ മദ്രസത്തു സുന്നി യ്യ നബിദിന ഘോഷയാത്രക്കഭി വാദ്യ മ ർ പ്പിച്ചു കൊണ്ട് ജാഥയിലെ ദ ഫ് ക്യാപ്റ്റനെ ഹാരമണിയിച്ചു കൊണ്ടും നിയുക്ത Dcc പ്രസിഡണ്ട് അഡ്വ: വി.വി. പ്രകാശ് എത്തി. അദ്ദേഹത്തെ മദ്രസ കമ്മിറ്റി പ്രസിഡണ്ട്, എം.എം അസീസ്, ഭാരവാഹികളായ സി. കുഞ്ഞാവ ,മുഹമ്മദലി ഹാജി 'വി, കുഞ്ഞിപ്പ എം.AKഅൻവർ, സദർ അബ്ദുറഹിമാൻ മുസ്ലിയാർ തുടങ്ങിയവർ സ്വീകരിച്ച

ഹരിത കേരളം പദ്ധതി വലിയോറപ്പാടത്ത്

ഹരിത കേരളം പദ്ധതി പ്രകാരം വലിയോറപ്പാടത്ത് നെൽക്കൃഷി പദ്ധതി ഉൽഘാടനം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടി നിർവഹിക്കുന്നു (writer : Yoosufali Valiyora )

Kpcc ആഹ്വാന പ്രകാരം വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെആ ഭി മു ഖ്യത്തിൽ വേങ്ങര പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിഉപരോധ

500, 1000, നോട്ടുകൾ നിരോധിച്ച് രാജ്യത്തെ ജനങ്ങളെയാകെ ദുരിതത്തിലാക്കിയ മോഡി സർക്കാറിന്റെ നയത്തൽ പ്രതിഷേധിച്ച് | Kpcc ആഹ്വാന പ്രകാരം വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആ ഭി മു ഖ്യത്തിൽ വേങ്ങര പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി ഉപരോധ സമരം നടത്തി. സമരം എം.എ.അസീസിന്റെ അദ്ധ്യക്ഷതയിൽ പി പി സഫീർ ബാബു ഉദ്ഘാടനം ചെയ്തു.കെ.ഗംഗാധരൻ.സോമൻ ഗാന്ധി കുന്ന്.സി .ടി .മൊയ്തീൻ . അലവി പു ചേങ്ങൽ അസയനാർ ഫൈസൽ എം.ടി,.ടി.കെ.കുഞ്ഞുട്ടി, ഇ.പി ഖാദർ ,കൈ പ്രൻ അസീസ്, വി ടി.മുഹമ്മദാലി, ടി.കെ. പൂച്ചിബാപ്പു .തുടങ്ങിയവർ പ്രസംഗിച്ചു.കെ രാധാകൃഷ്ണൻ സ്വാഗതവും പി.സലാം. നന്ദിയും പറഞ്ഞു.മാർച്ചിന് പി.കെ.കുഞ്ഞീൻ ഹാജി, ചെമ്പൻ കബീർ, കല്ലൻ മുസ, അശ്റഫ് പറാഞ്ചേരി ,അബ്ദുറഹിമാൻ .ഒ., കെ.കുഞ്ഞവറു. തുടങ്ങിയ വർ നേതൃത്വം നൽകി.

വലിയോറപാടത്തു തടയണയുടെ പണിപൂർത്തിയായി

. വലിയോറപാടത്തെ വലിയതോടിന്റെ കുറുകെ ജനകിയാകുട്ടായിമ്മയുടെ നേതൃത്വത്തിൽ നിർമിക്കുന്ന തടയണയുടെ നിർമാണത്തിന്റെ ഉൽഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ് നിർവഹിക്കുന്നു

BSNL ബ്രോഡ്ബാൻഡ്,വൈമാക്സ് & മൊബൈൽ മേള

BSNL ബ്രോഡ്ബാൻഡ്,വൈമാക്സ് & മൊബൈൽ മേള വേങ്ങര കുണ്ടുപുഴക്കൽ പെട്രോൾ പമ്പിനു എതിർ വശം 25/8/2016.ന്ഉദ്ഘാടനം ചെയ്യുകയുണ്ടായി. വമ്പിച്ച ആനു കൂല്യങ്ങ ളോടെ നടത്തപ്പെടുന്ന മേള 26,27/8/2016. എന്നീ തിയ്യതി കളിലും തുടരുമെന്ന് BSNL വേങ്ങര എക്സ്ചേ ഞ്ച് JTO . അറിയിക്കുകയുണ്ടായി . കൂടുതൽ വിവരങ്ങൾ ക്ക് ബന്ധപ്പെടുക : 9446440060 , 9447651800.

കർഷക ദിനാചരണത്തിൽ എം.പി.ബാവ യെ പ്രസിഡന്റ് v Kകുഞാലൻ കുട്ടി ആദരിച്ചപ്പോൾ

വേങ്ങര ഗ്രാമപഞ്ചായത്ത് കർഷക ദിനാചരണഠകർ ഷകർക്ക് ഗ്രീൻകാർഡ് വിതരണ0 പ്രസിഡന്റ് കുഞ്ഞാലൻകുട്ടി നിർവ്വഹിക്കുന്നു

ബ്രിട്ടീഷ്കാരുടെ തോക്കിനു മുന്നിൽ ധീരതയോടെ പൊരുതി നേടിയ സ്വാതന്ത്രം

ബ്രിട്ടീഷ്കാരുടെ തോക്കിനു മുന്നിൽ ധീരതയോടെ പൊരുതി നേടിയ സ്വാതന്ത്രം 69 ആണ്ടു പിന്നിടുമ്പോൾ .. നമുക്ക് അഭിമാനിക്കാം നമ്മൊളൊരു ഇന്ത്യ കാരനായതിലും ഇന്ത്യയിൽ ജനിച്ചതിലും .

പ്രവർത്തി ഉൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ച്‌ 1 ലക്ഷം രൂപ ചിലവിൽ കോൺഗ്രീറ്റ് ചെയ്യുന്ന പാറക്കൽ ഇടവഴിയുടെ പ്രവർത്തി ഉൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി സമീപം

ഏറെ നാളത്തെ പ്രതിഷേധങ്ങൾക്ക് ഒരു പരിഹാരമായി

വേങ്ങര ഗ്രാമ പഞ്ചായത്ത് 13 ആം വാർഡിൽപെട്ട വലിയോറ പുത്തനങ്ങാടി പോസ്റ്റോഫീസിനു മുമ്പിലു ണ്ടായിരുന്ന മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യുക യുണ്ടായി . പ്രസിഡണ്ട് ബഹു . VK.കുഞ്ഞാലൻകുട്ടി യുടെയും, 14 ആം വാർഡ് മെമ്പർ ബഹു. പറങ്ങോടത്ത് അബ്ദുൾഅസീസിന്റെയും (CM) നേതൃത്വത്തിൽ നടത്തിയ ഈ ശുചീകരണ പ്രവർത്തനം നാട്ടുകാരുടെ പ്രശംസ പിടി ച്ചുപറ്റിയിട്ടുണ്ട് . അഭിനന്ദനങ്ങൾ . ഇനി മേലിൽ അവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമാ യനടപടികളെടുക്കുമെന്നും , മാലിന്യങ്ങൾ നിക്ഷേപിക്കു ന്നവരെ കാണിച്ചുകൊടുക്കുന്നവർക്ക് 10000/= രൂപ വരെ പാരിതോഷികം ( Reward ) നൽകുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുണ്ട് പ്രസ്തുത സ്ഥലം CCTV കേമറ നിരീക്ഷണത്തിലുമാണ്. ജാഗ്രതൈ...!! (report aduhaji anchukandan )

ഏറെ നാളത്തെ പ്രതിഷേധങ്ങൾക്ക് പരിഹാരമായി

പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞാലൻകുട്ടിഹാജിയുടെ നേതൃത്വത്തിൽ പുത്തനങ്ങാടിയിലെ മാലിന്യം നീക്കം ചെയ്യുന്നതിന് നടപടികൾ കൈകൊണ്ട 14‐ാം വാർഡ് ജനകീയ മെമ്പർ പറങ്ങോടത്ത് അസീസിന് ഒരായിരം അഭിനന്ദനങ്ങൾ...

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm