ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ബൈക്ക് യാത്രക്കാർ ഹെൽമെറ്റ് നിർബന്ധമായും ധരിക്കുക.. ക്യാമറയുമായി പോലീസ് കാത്തിരിപ്പുണ്ട്..

ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നില്ല എന്ന് ഉറപ്പാക്കുക... ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവന്റെ ഫോട്ടൊയടക്കം R.C ഓണറുടെ വീട്ടിലെത്തുന്ന പേപ്പറുമായി ആദ്യം സ്റ്റേഷനിലെത്തണം,.. Original ലൈസൻസ് സ്റ്റേഷനിൽ വാങ്ങി വെച്ചതിന് ശേഷം ... R.T ഓഫീസിൽ ചെന്ന് ഫൈൻ അടക്കാൻ പറയും... പക്ഷേ...അവിടുന്ന് നിർദ്ധേശം കിട്ടും.. എടപ്പാളിലുള്ള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് മെന്റിന്റെ മോട്ടി വേഷൻ ക്ലാസ്സിൽ പങ്കെടുത്ത്..അവിടുന്ന് കിട്ടുന്ന സർട്ടിഫിക്കറ്റുമായി വന്നാൽ മാത്രമെ ഫൈൻ അടച്ച് തരികയൊള്ളു...എന്ന്.. എടപ്പാളിലുള്ള മോട്ടിവേഷൻ ക്ലാസ്സ് രാവിലെ തുടങ്ങി അവസാനിച്ച് സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുമ്പോഴേക്ക് ഉച്ച കഴിയും.. അതിന് ശേഷം മാത്രമേ ഫീസടക്കാനും കമ്പൂട്ടറിലുള്ള നോട്ടിഫിക്കേഷനും ഡിലീറ്റ് ചെയ്യാനും കഴിയുകയൊള്ളു... അതിന് ശേഷം ഫൈൻ അടച്ച റസിപ്റ്റുമായി സ്റ്റേഷനിൽ ചെന്ന് ലൈസൻസ് കൈ പറ്റണം... അങ്ങനെ ഒരു ദിവസം ഗോവിന്ദ ''. ഈ പെടാ പാട് പെടുന്നതിനേക്കാളും നല്ലതല്ലെ ഒന്ന് ഹെൽമെറ്റ് വെക്കുക എന്നുള്ളത്.

പരപ്പിൽ പാറ ഹരിത ഹസ്തം കെ.എം സി.സി കൂട്ടായ്മയുടെ ലോഗോ പ്രകാശനം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിക്കുന്നൂ.

ബൈക്കിൽ ഹെൽമെറ്റില്ലാതെയും , രണ്ടിൽ കൂടുതൽ പേരെ കയറ്റി യാത്ര ചെയ്യുന്നവരെയും, മറ്റു ട്രാഫി ക്ക് നിയമലംഘനം നടത്തുന്നവരെയുംപിടി

ബൈക്കിൽ ഹെൽമെറ്റില്ലാതെയും , രണ്ടിൽ കൂടുതൽ പേരെ കയറ്റി യാത്ര ചെയ്യുന്നവരെയും, മറ്റു ട്രാഫി ക്ക് നിയമലംഘനം നടത്തുന്നവരെയുംപിടി കൂടാൻ Motor Vehicles Department . വേങ്ങ രയിലും കേമറ നിരീക്ഷണമേർപ്പെടുത്തി . ചുരുങ്ങിയ സമയത്തി നുള്ളിൽ ധാരാളം നിയമലംഘനം നടത്തിയവരെ നിരീക്ഷണ കേമ റയിൽ പകർത്തിയത് കാണാൻ സാധിക്കുകയുണ്ടായി . ട്രാഫിക്ക് നിയമലംഘനം നടത്തുന്നവരുടെമേൽ മറ്റു ശിക്ഷാ നടപടി കളും സ്വീകരിക്കുമെന്ന് " RAAF ''മലപ്പുറത്ത്‌ സംഘടിപ്പിച്ച റോഡു സുര ക്ഷാ പരിപാടിയിൽവെച്ച് ബഹു : ജില്ലാ കലക്ക്ട്ടർ പറയുകയു ണ്ടായി . നിയമ ലംഘനം നടത്തുന്നവർ ജാഗ്രതൈ..!! " റോഡ്സുരക്ഷ നമ്മുടെ രക്ഷക്ക്. ''(Aboohaji Anchukandan )

ഫാമിലിയ-2016" K.M.C.C. Haritha HAstham

സാമൂഹിക-വിദ്യാഭ്യാസ ശാക്തീകരണ കുടുംബ സംഗമം. 👪👪👪👪 2016 ജനുവരി 15 നു ഉച്ചക്ക് 2 മണി മുതല് 5.30 വരെ. വലിയോറ പരപ്പില് പാറയില്. പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധനും ഫാമിലി കൌണ്സിലരുമായ സുലൈമാന് മേല്പത്തൂര് നേത്രത്വം നല്കുന്നു. വിഷയം: "കുടുംബം, ഒരു മനശാസ്ത്ര സമീപനം." 🔆🔆🔆🔆 മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും. എലാവരെയും സ്നേഹ പൂര്വ്വം ക്ഷണിക്കുന്നു. For nor details call : 9⃣5⃣4⃣4⃣0⃣5⃣7⃣0⃣0⃣2⃣ (sirajudheen)

ഞമ്മൾ ഒന്നിച്ച് നിന്നാൽ നമ്മുടെ കുടിവെള്ളത്തിന് ഒരു പരിപാരം ഉണ്ടാകും

വേങ്ങര, ഊരകം , പറപ്പൂർ പഞ്ചായത്തിലേക്ക് ഉള്ള സമ്പൂർണ കുടിവെള്ള പദ്ധതിക്ക് വേണ്ടി നാളെ രാവിലെ 9 മണിക്ക് തറയിട്ടാൽ പുഴച്ചാൽ റോഡിൽ പൈപ്പ് ലൈൻ കീറുന്ന പ്രവർത്തി തുടങ്ങും.

ജനസമ്പർക്ക പരിപാടി ഇന്ന് പുത്തനങ്ങാടിയിൽ സമാരംഭം കുറിക്കുന്നു.....

ഇസ്തിരി ചുളിയാത്ത വെള്ള പാന്റും വെള്ള ഷർട്ടും ഇട്ട് ഐ ഫോണുമായി നടക്കുന്ന ഒരാൾക്ക് എങ്ങനെ ഒരു പഞ്ചായത്ത് ഭരിക്കാൻ സാധിക്കും എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡ്ന്റ് വി കെ കുഞ്ഞാലൻ കുട്ടി സാഹിബ്, ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാൻ വെള്ളമുണ്ട് തന്നെ വേഷം ആക്കണം എന്ന് നിർബന്ധമില്ലല്ലോ? .... ഐ ഫോൺ ആണെന്ന് കരുതി സാധാരക്കാരൻ അവന്റെ പ്രശ്നങ്ങൾ പറയാൻ വിളിച്ചാൽ കിട്ടാതിരിക്കുമോ? അതി നൂതന ആശയങ്ങളും കാരുണ്യത്തിന്റെ സ്പർശനവും സമം ചാലിച്ച് കർമ്മപഥത്തിൽ അതി വേഗം മുന്നേറുന്ന കുഞ്ഞാലൻ കുട്ടി സാഹിബിന്റെ ജനസമ്പർക്ക പരിപാടി ഇന്ന് പുത്തനങ്ങാടിയിൽ സമാരംഭം കുറിക്കുന്നു..... (shafi valappil )

മുജീബ് നമ്മോട് വിടപറഞ്ഞു

ചേറൂർ സ്വദേശി ആണ് വലിയോറ അടക്കാ പുരയിൽ മോബെൽ ഷോപ്പ് നടത്തുകയായിരുന്നു കുറഞ്ഞ സമയം 8 മാസത്തോളം ആയി കട തുടങ്ങിയിട്ട് എങ്കിലും. അടക്കാ പുരയിൽ വലിയ സഹൃദ് ബൻധങ്ങൾ ഉണ്ടാക്കി എല്ലാവരെ വിഷമിച്ച് അവൻ നമെവിട്ട് പിരിഞ്ഞ് പോയി. എ ലാവരും അവനവേണ്ടി ദുആ ചെയുക

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

തേയ്മാനം വന്ന് വലിച്ചെറിയപ്പെടുന്ന ചെരിപ്പുകൾ നമ്മെ നോക്കി പറയുന്നു: "തേഞ്ഞത് ഞാനല്ല. നിൻെ ആയുസ്സാണ് അത്പോലെ ഓരോ ന്യൂ ഇയ്റും നിങ്ങളുടെയും എന്റെയും ആറടി മണ്ണിലേകുള്ള അകലം കുറച്ച് കൊണ്ടിരിക്കുന്നു ആഘോഷിച്ചത് ന്യൂ ഇയറല്ല വിലപ്പെട്ട ഒരു വയസ്സിന്റെ നഷ്ടത്തെയാണ് .. ചിന്തിക്കൂ മാറൂ ആ മാറ്റം മറ്റുള്ളവർക് പ്രചോദനമാവട്ടെ

എന്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുടെ തുടക്കം കുറിച്ച് കൊണ്ട് വേങ്ങര

എന്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുടെ തുടക്കം കുറിച്ച് കൊണ്ട് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ .വി കെ കുഞ്ഞാലൻകുട്ടി സാഹിബ്, കൃഷി ഓഫീസർ (ശീ നജീബ,MNREGട ഓവർസിയർ മുബഷീർ, അസിസ് പറങ്ങോടത്ത്, ആയിഷാബി, മറ്റു വാർഡ് മെമ്പർ മാരും ചേർന്ന് കൂരിയാട് നിന്ന് ആരംഭിച്ച ശുചീകരണ പ്രവർത്തനത്തിൽ നിന്ന്

......ഇന്ന് നമ്മ ഒരു സിനിമ കാണാന് പൊയിരുന്നു . 4D ആയിരുന്നത്രേ 450 രൂപ ടിക്കറ്റ്. ഞാന് ചോദിച്ചു

"ഇതുനുംമാത്രം എന്താ!!!!! ?? അല്ല എന്താ ഈ 4D?? " അവൻ 4D യുടെ സവിശേഷതകൾ വിവരിച്ചു. "നമ്മ ഇരിക്കുന്ന കസേര ആടും മഴ പെയ്യുമ്പൊ നനയും അകത്ത് കാറ്റടിക്കും...... ലേറ്റസ്റ്റ് ടെക്നോളജിയാ....!!!!!!" ഇതൊക്കെ പത്ത് ഇരുപത് കൊല്ലം മുമ്പേ വിനോദ്,വിചിത്ര ടാക്കീസിൽ ഉണ്ടായിരുന്നൂന്ന് നുമ്മ വേങ്ങര കാർക്കല്ലെ അറിയൂ....😏 ഇരിക്കുന്ന കസേര ഇളകും മഴ പെയ്താൽ നനയും..... കാറ്റും അടിക്കും...... അതും 2 രൂപ ടിക്കറ്റ്.......😜

I'm proud valiyora

വലിയോറ വേറേ ലെവൽ ആണു makkale... ...😄✌🏻 ജീവിക്കാേണൽ ath വലിയോറയിൽ thanne ജിവിക്കണം Traffic block ഇല്ല ☺ Kallu shaap ഇല്ല ☺ Kallu kudi ഇല്ല... 😜എത്ര ബീഫ് ഫ്റൈ വേണലും തിന്നാം.... 🐃🐄 ആരും ചോദിക്കാനും വരൂലാ .. ☺☺☺ ഫുഡിനു ഫുഡ് 🍗 💥✨അടിക്കു അടി 💪💢 😘എങ്ങോട്ട് ഇറങ്ങിയാലും മൊഞ്ചത്തിമാര് 💏 ഇങ്ങാട്ട് വന്നു വെര proposing ആണു 😍 😎സ്നേഹിച്ചാൽ ചങ്ക് പറിച്ച് തരുന്ന എന്നാൽ വഞ്ചിച്ചാൽ ചങ്ക് പറിച്ചെടുക്കുന്ന ആൺപിളേളരുടെ നാട് ...💪🏻😎 എത്ര വേണലും ലൈൻ അടിക്കാം 💏 ❤ സദാചാര പോലീസ് ഇല്ല .. 👮🏿👮🏿🚫 🚕വണ്ടി തട്ടാണേൽ(Accident) 🚑അത് വലിയോറയിൽ വച്ച് thanne thattanam....വലിയോറ ക്കാരുടെ സ്നേഹവും❤ പരിചരണവും അപ്പാ ഇങ്ങക് മനസ്സിലാവും 😍 😘 😎എവിടേം നല്ല നല്ല ചുള്ളൻ ❤ ചെക്കമ്മാരാണ്😉 അല്ലാെത മറ്റുള്ളവരേ പാെല 👹 മുടീം വെട്ടാതേ കുളീം നനേം ഇല്ലാെതെ നടക്കണതല്ല ഫ്രീക്.... 😏 😘എവിടെ നോക്കിയാലും സ്നേഹ സമ്പന്നരായ ആൾക്കാർ മാത്രം ..😚 I'm proud valiyora ..😍☺✌🏻💪

anjukandan family meet photos availabile

മലപ്പുറം ഐഡിയ വരിക്കാർക്ക് 4G

സേവനം ലഭ്യമായ വിവരം സന്തോഷത്തോടെയുംഅഭിമാനത്തോടെയുംഅറിയിക്കുന്നു. ഇനിയും 4G സേവനം ലഭ്യമാകാത്ത 2G /3G‌ വരിക്കാരുണ്ടെങ്കിൽ അടുത്തുള്ള ഐഡിയ ഷോറൂമിൽ ബന്ധപ്പെട്ട് 4G‌ സിം സൗജന്യമായി കൈപറ്റാവുന്നതാണ്... എല്ലാ 3G റീചാർജുകളും ഒരു മാറ്റവും കൂടാതെ 4G‌ യിൽ ആസ്വദിക്കാവുന്നതാണ് 3G = 4G ഇസ്‌ എ ഗുഡ്‌ ഐഡിയ

മന്ത്രി കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്യുന്നു

വേങ്ങര പഞ്ചായത്ത് പ്രസി ഡന്റിന്റെ ജനസമ്പർക്ക പരിപാടിയുടെ ലോഗോ പ്രകാശനം മന്ത്രി കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്യുന്നു.ചെയർമാൻ.പി അസീസ് സമീപം (info :Yoosufali Valiyora )

ഹരിത ഹസ്തം കെ.എം.സി.സി കൂട്ടായ്മയുടെ

Writer:Hassan Valiyora ഹരിത ഹസ്തം കെ.എം.സി.സി കൂട്ടായ്മയുടെ സഹകരണത്തോടെ നിർമാണം പൂർത്തിയാക്കിയ ബൈത്തുറഹ്മയുടെ പൂമുഖവാതിൽ തുറന്ന കൊടുക്കൂ ന്നത് ഒരു കൂടുംബത്തിന്റെ സ്വപ്ന സാഫല്യത്തിലേക്കാണ്. അകതാരിന്റെ കോണിലെ വിടെയോ മാറ്റി വെച്ച സ്വപ്നങ്ങളുടെ യാഥാർത്ഥ്യത്തിലേക്ക്­! ഈ ചരിത്ര നിമിഷത്തിന് വർണ്ണച്ചിറക് നൽകാൻ നമ്മുടെ ഈ കൂട്ടായ്മക്കായി എന്നുള്ളതിൽ അനൽപമായ ചാരിതാർത്ഥ്യം നമുക്കുണ്ട്. പ്രവാസത്തിന്റെ മരുഭൂമിയിലേക്ക് കാലഗതിയിൽ പറിച്ച് നട്ട നമ്മൾ ഓരോരുതരും ഈ സദുദ്യമതത്തിൽ അവടേതായ ഇടപെടലുകളും സാന്നിദ്ധ്യവും അടയാളപ്പെടുത്തിയിട്ട­ുണ്ട്. ഈ കൂട്ടായ്മയിൽ ഭുരിഭാഗം സുഹൃത്തുക്കളും തുഛമായ ശമ്പളം വാങ്ങി, 12 ഉം 14 ഉം മണിക്കൂറോളം ജോലി ചെയ്ത് തന്റെ കുടുംബത്തിന്റെ പരാധീനതകളകറ്റാൻ പാടുപെടുന്നവരാണ്. വളരെ കുറച്ച് പേർ സാമാന്യം മെച്ചപ്പെട്ട നിലയിലുള്ളവരും ഉണ്ട് എന്നുള്ള കാര്യം മറച്ച് വെക്കുന്നില്ല. എല്ലാവരും തുറന്ന മനസ്സോടു കൂടി അഭിപ്രായ വ്യത്യാസങ്ങളില്ലാതെ പ്രവർത്തിച്ചു.അതിന്റ­െ വിജയമാണ് നമ്മുടെ പ്രതീക്ഷകപരിയായ് നല്ലൊരു സംഖ്യ സ്വരൂപിക്കാൻ നമുക്ക് കഴിഞ്ഞ്.ആർക്കും കൂടുതൽ പ്രാധാന്യം നൽകൽ അപ്രസക്തമാണ്. ഈ കൂട്ടായ്മയിൽ നേ

ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ട്...

1.ക്രിക്കറ്റ് മാച്ച് കളിക്കാൻ പോയപ്പോ Free Hit ഇണ്ടോ എന്ന് ചോദിച്ചപ്പോ ഞങ്ങളുടെ കെെയിൽ ഇല്ല നിങ്ങളുടെ കെെയിൽ ഇണ്ടെങ്കിൽ ഇടുക്കാൻ പറഞ്ഞ ഒരു സുഹ്യത്തുണ്ടായിരുന്നു എനിക്കും. 2. 30 രൂപയുടെ തോർത്തിൽ കറയായി എന്ന് പറഞ്ഞ് 80 രൂപക്ക് DRY CLEAN ചെയ്യുന്ന ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു.😳😳അവൻ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ എന്തോ.......😫😝 3.കുഴിച്ചിട്ട ചെടിക്ക് വേര് വന്നോന്നറിയാൻ എന്നും പറിച്ചു നോക്കുന്ന ഒരു സുഹൃത്ത് എനിക്കുമുണ്ടായിരുന്നു 4. നാട്ടിൽ ഫ്ലട് ലൈറ്റ് ക്രിക്കെറ്റ്‌ മാച്ച് ഉണ്ടെന്നു പറഞ്ഞപ്പോൾ എപ്പോ 'രാവിലെയാണോ'എന്നു ചോദിച്ച ഒരു ഫ്രണ്ട് എനിക്കുണ്ട്ആയിരിന്നു😝😝😝 5. കഴുകാനിട്ട ഷർട്ടിന്റെ പോക്കറ്റിൽ ബീടി കണ്ട ഉമ്മാനോട് "ചില്ലറ ഇല്ലാത്തോണ്ട് കടക്കാരൻ തന്നതാ" എന്ന് പറഞ്ഞ കൂട്ടുകാരൻ ഉണ്ടെനിക്ക്! 6. ചുവരിൽ സുഭാഷ് ചന്ദ്ര ബോസിന്റെ ഫോടോ കണ്ടിട്ട് അച്ഛൻ പട്ടാളത്തിലാ ലെ എന്ന് ചോദിച്ച ഒരു കൂട്ടുകാരാൻ എനിക്കും ഉണ്ടായിരുന്നില്ല..😂 7. റിസേർവ് ബാങ്ക് നോട്ട്‌ അടിക്കുമ്പോൾ... അതിൽ കൂടുതൽ നോട്ട്‌ അടിച്ചു പാവ പെട്ടവര്ക്ക് കൊടുത്താൽ ഇന്ത്യ കാര്

മനുഷ്യന്റെ അവകാശങ്ങള്ക്കായി ഒരു ദിനം എല്ലാ വര്ഷവും ഡിസംബര് 10

മനുഷ്യാവകാശദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപന പ്രകാരമാണിത്.1948ഡിസംബര് 10നാണ് ഈ ദിനം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1950ല് എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്ത്തിക്കുന്ന സംഘടനകളെയും വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാന് തീരുമാനമെടുത്തു.എല്ലാ വര്ഷവും ഈ ദിനത്തില് ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. മനുഷ്യാവകാശ പ്രശ്നങ്ങള് സംബന്ധിച്ചുള്ള വിഷയങ്ങളിലാകും പരിപാടികള് സംഘടിപ്പിക്കുന്നത്.അഞ്ച് വര്ഷം കൂടുമ്പോള് നല്കുന്ന മനുഷ്യാവകാശം സംബന്ധിച്ചുള്ള അവാര്ഡും ഈ ദിനത്തിലാണ് നല്കുന്നത്. മനുഷ്യാവകാശ രംഗത്ത് പ്രവര്ത്തിക്കുന്ന നിരവധി സര്ക്കാര്, സര്ക്കാരേതര സംഘടനകള് ഈ ദിനത്തില് പ്രത്യേക പരിപാടികള് സംഘടിപ്പിക്കുന്നു. ഓരോവ്യക്തിക്കുംഅന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില് ജീവിക്കാനുള്ള അവകാശമാണിത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ളസംരക്ഷണം. വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം. വാര്ദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകള് എന്നീ അവസ്ഥയില് ലഭിക്കേണ്ട സംരക്ഷണം. നിയമത്തിനുമുന്നില് ഉള്ള

ചെന്നെയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലെ ഒരു സൈനികന്റെ അനുഭവം...

ഒരു ദിവസം രാവിലെ ആഹാരം വിളമ്പുകയാണ്‌... സാധനങ്ങൾ കുറവായതിനാൽ പ്രാതൽ കുട്ടികൾക്ക് മാത്രം എന്ന് തീരുമാനിച്ചു...വരിയായി കുട്ടികൾ നിരന്നു... ഒരു കുട്ടിക്ക് ഒരു ചെറിയ പാക്കറ്റ് ബ്രെഡ്‌ മാത്രം.... ഒടുവിൽ രണ്ടു കുട്ടികളും ഒരു പാക്കറ്റ് ബ്രെഡും അവശേഷിച്ചു... വിതരണം ചെയ്യുന്ന ആൾ ധർമ സങ്കടത്തിൽ ആയി...മുൻപിൽ നില്ക്കുന്നത് അല്പം മുതിർന്ന കുട്ടി... അവനെ കണ്ടാലെ അറിയാം അവൻ എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങൾ ആയി എന്ന്... വിതരണം ചെയ്യുന്ന സൈനികൻ ബ്രെഡ്‌ പാക്കറ്റ് രണ്ടായി മുറിക്കാൻ തുടങ്ങുമ്പോൾ മുന്നിൽ നിന്ന കുട്ടി പറഞ്ഞു; "വേണ്ട സാർ അത് അവനു കൊടുക്കൂ..." സൈനികൻ നിർബന്ധിചെങ്കിലും അവൻ വാങ്ങിയില്ല... ഒടുവിൽ ബ്രെഡ്‌ പുറകിൽ നിന്ന കുട്ടിക്ക് കൊടുത്തു. പട്ടാളക്കാരൻ ചോദിച്ചു; "നീയെന്താ ബ്രെഡ്‌ വേണ്ട എന്ന് പറഞ്ഞത്?" "അവൻ ഇന്നലെ രാത്രി മുതൽ വിശന്നു കരയുകയായിരുന്നു...നമ്മുടെ ചേരിയുടെ അടുത്തുള്ള ഒരു ഫ്ലാടിലാണ് അവൻ താമസിക്കുന്നത്...എനിക്ക് വിശപ്പു ശീലമാണ്...അവർക്കൊന്നും വിശന്നിരിക്കാൻ കഴിയില്ല"... പട്ടാളക്കാരൻ അവനെ സ്നേഹത്തോടെ ആശ്ലേഷിച്ചു... അപ്പോഴതാ വരന്നു ബ്രെഡ്‌ ക

ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു

ഒരു വാചകം ചുവരിൽ എഴുതണം.പക്ഷേ ഒരു നിബന്ധനയുണ്ട്. സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം. ബീർബൽ എഴുതി. . . . . . . . "ഈ സമയവും കടന്ന് പോകും"

**** കരുതിയിരിക്കുക ... മുംബെയിലെ പുതിയ തട്ടിപ്പുരൂപങ്ങളിതാ.t

" മൊബൈല് സര്വ്വീസ് പ്രൊവൈഡര് ആണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരാള് എന്റെ ഫോണില് വിളിച്ച് 3ജി അപ്ഡേറ്റ് ചെയ്യുന്നതിനു വേണ്ടി 2 മണിക്കൂര് നേരം എന്റെ ഫോണ് ഓഫ് ചെയ്തു വെക്കുന്നതിന് ആവശ്യപ്പെട്ടു. ഒരു മീറ്റിങ്ങിന് തിരക്കു പിടിച്ച് ഓടുകയായിരുന്നതിനാല് കൂടുതല് ചോദ്യങ്ങള്ക്ക്നില്ക്കാതെ ഞാന് അപ്രകാരം ചെയ്തു. എന്നാല് ഏതാണ്ട് മുക്കാല് മണിക്കൂറിനു ശേഷം വിളിച്ചയാള് സ്വയം പരിചയപ്പെടുത്തിയില്ല എന്ന് ഓര്മ്മ വന്ന എനിക്ക് സംശയം തോന്നുകയും ഫോണ് ഓണ് ചെയ്യുകയും ചെയ്തപ്പോള് എന്റെ ഏറ്റവും അടുത്ത ബന്ധുക്കളുടെ നിരവധി മിസ് കാളുകളാണ് കണ്ടത്. എന്റെ മാതാപിതാക്കളെ വിളിച്ചപ്പോള് വളരെ പരിഭ്രാന്തരായ അവര് ഞാനെവിടെയാണെന്നും സുരക്ഷിതനാണോ എനിക്ക് മറ്റ് കുഴപ്പങ്ങളൊന്നുമില്ലല്ലോ എന്നും അന്വേഷിക്കുകയാണ് ചെയ്തത്. എന്നെ തട്ടിക്കൊണ്ടു പോയി എന്നും എന്റെ സഹായത്തിനുള്ള നിലവിളി ഫോണിലുടെ അവരെ കേള്പ്പിച്ചതായും അവര് അറിയിച്ചു. തട്ടിക്കൊണ്ടു പോയവരുടെ അടുത്ത വിളിക്കായി കാത്തുകൊണ്ട് എന്റെ പിതാവ് അവര് ആവശ്യപ്പെട്ട മോചനദ്രവ്യം ശേഖരിക്കുന്നതിന് ബാങ്കില് നില്ക്കുന്ന സമയത്താണ് എന്റെ വിളി അവരെ തേടിയെത്തിയത്. അടിയന്ത

മനസ്സ് പങ്കുവെച്ച സുഹൃത്ത് നമ്മുടെ

ജീവിതത്തിൽ എന്നും സുഗതമായ ഓർമയും അനുഭവവും ആയിരിക്കും അത്തരം ചങ്ങാതിമാരെ നാം കണ്ടെത്തണം നമ്മുടെ ദുഖങ്ങളിൽ നാം പോലുമറിയാതെ സ്വകാര്യമായി കണ്ണിർ വാർകുന്ന സുഹൃത്തിനെക്കാളും മഹത്തരമായത് ഇന്നത്തെ കാലത്ത് വേറെന്തുണ്ട് കടപ്പാട് watsapp

First report of Rufous-tailed Rock Thrush from Kerala

First report of Rufous-tailed Rock Thrush from Kerala Madhyamam 25/11/15

വികസന തുടർച്ച ... ബോസ് പണി തുടങ്ങി

തെരെഞ്ഞെടുപ്പിന്റെ ആരവങ്ങൾ അവസാനിച്ചുവെങ്കിലും വികസന വെളിച്ചത്തിന്റെ ആരവങ്ങൾക്ക് തുടക്കം.ജനപ്രതിനിധിയുടെ പ്രതിബദ്ധത ഏറെടുത്ത് ഒരു നാടിനെ നൻമയുടെ വെളിച്ചത്തിലേക്ക്, വികസനത്തിന്റെ പ്രകാശം തെളിച്ച് തികഞ്ഞ കർത്തവ്യ ബോധത്തോടെ... 16-ാം വാർഡിലെ തെരുവ് വിളക്ക് സ്ഥാപിക്കുന്ന പ്രവർത്തനവുമായ ചെള്ളി ശജീർ.

ഒരു ദിവസം ചെന്നായ പുല്ലിന്റെ നിറത്തെ ചൊല്ലി കഴുതയോടു തർകിച്ചു

കഴുത പറഞ്ഞു : പുല്ലിന്റെ നിറം മഞ്ഞയാണ് ചെന്നായ പറഞ്ഞു : പുല്ലിന്റെ നിറം പച്ചയാണ് ഏറെ നേരം തര്ക്കിച്ചിട്ടും രണ്ടാൾക്കും ഒരു സമവായത്തിലെത്താൻ പറ്റിയില്ല ഒടുവിൽ കാട്ടു രാജാവിനോട് വിധി തേടാൻ തീരുമാനിച്ചു വിചാരണ ആരംഭിച്ചു , ഓരോരുത്തരും അവരുടെ വാദങ്ങൾ ഉന്നയിച്ചു കാഴ്ചക്കാരായ മൃഗങ്ങൾ വിധി കേൾക്കാൻ ചെവി കൂർപിച്ചിരുന്നു എന്നാൽ എല്ലാവരെയും നിരാശരാക്കി സിംഹം വിധി കല്പിച്ചു : ചെന്നായക്കു ഒരു മാസത്തെ കഠിന തടവ്‌ , കഴുത നിരപരാധി !!! ചെന്നായ വിയോജിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു : രാജാവേ പുല്ലിന്റെ നിറം പച്ചയല്ലേ ? രാജാവ് : അതെ ചെന്നായ : പിന്നെതിനാണ് ശരി പറഞ്ഞ എന്നെ അവിടുന്ന് കാരാഗ്രഹത്തിൽ അടക്കുന്നത് ? സിംഹം : നീ പറഞ്ഞത് ശരിയാണ് , പക്ഷെ ഇത് പോലൊരു വിഷയത്തിൽ കഴുതയോടു തർകിച്ചതാണ് നീ ചെയ്ത വലിയ തെറ്റ് ! ആയതിനാൽ നിനക്കൊരു പാഠമാവാൻ വേണ്ടിയും ഇനിയൊരിക്കലും കാര്യങ്ങൾ മനസിലാവാത്തവരോട് നീ തർക്കിക്കാതിരിക്കാൻ വേണ്ടിയുമാണ് ഈ ശിക്ഷ !!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.