ഇടുക്കി ജില്ലയിലെ മാങ്കുളം എന്ന പഞ്ചായത്തിൽ വിരിഞ്ഞപാറ എന്ന എന്റെ നാട്ടിലെ വനത്തിൽ കുഞ്ഞ്നാൾ മുതൽ കണ്ട് വളർന്ന മുനിയറകൾ.
ഇങ്ങനെ കുറെ എണ്ണം അവിടെയും ഉണ്ട്. ഇതൊക്കെ പണ്ട് ആ വനത്തിൽ ജീവിച്ചിരുന്നവർ സമാധി ആയ ശവ കുടീരങ്ങൾ തന്നെ.
(👉 ഇടുക്കിയുടെ പ്രാചീന ചരിത്രം:)
ഇടുക്കി ജില്ലയിലെ മനുഷ്യവാസം ആരംഭിക്കുന്നത് നവീന ശിലായുഗത്തെ തുടർന്ന് വന്ന, പെരിങ്കൽ പരിഷ്കൃതിയുടെ കാലഘട്ടം മുതൽ കേരളത്തിലെ മറ്റെല്ലാ സ്ഥലങ്ങൾക്കൊപ്പം ഇടുക്കി ജില്ലയിലും ജനവാസമുണ്ടായിരുന്നുവെന്ന് റേഡിയോ കാർബൺ പരീക്ഷണങ്ങൾ തെളിയിക്കുന്നു. മഹാ ശിലായുഗ സംസ്കാരത്തിന്റെ കാലം മുതൽ 𝗕 𝗖 അഞ്ചാം നൂറ്റാണ്ടു മുതൽ ഇരുമ്പ് ഉചയോഗിച്ചിരുന്നു. ഇടുക്കിയുടെ മലയോരങ്ങളിലും താഴ്വരകളിലമുള്ള ശവസംസ്കാരസ്മാരകങ്ങളിലധികവും, നന്നങ്ങാടികളും, മുനിയറകളുമാണെങ്കിലും അപൂർവ്വമായി കുടക്കല്ലകളും, നടുക്കലുകളും, തൊപ്പിക്കല്ലുകളും, കാണപ്പെട്ടിട്ടുണ്ട്. വിവിധ വലിപ്പത്തിലുള്ള മൺപാത്രങ്ങൾ, ആയുധങ്ങൾ,കൽപാളികൾ, തുടങ്ങിയവയൊക്കെയാണ് ഇവിടെ നിന്നും കണ്ടെത്തിയിട്ടുള്ള മറ്റു ശിലാവശിഷ്ടങ്ങൾ. ശിലായുഗ മനുഷ്യവിഭാഗമായിരുന്ന ചുടുവോർ,ഇടുവോർ എന്നീ വിഭാഗങ്ങളുടെ ശരീരാവശിഷ്ടങ്ങൾ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും കണ്ടെത്തുവാൻ കഴിഞ്ഞിട്ടുണ്ട്. മൃതദേഹം അടക്കം ചെയ്തിരുന്ന ശ്മശാനഭൂമികളാണ് ശിലായുഗത്തിലെ അവശേഷിപ്പുകളിലേറെയും. പത്തോ പതിനഞ്ചോ, അതിലധികമോ മൃതദേഹങ്ങൾ അടക്കം ചെയ്തിരുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങൾ, അന്നത്തെ ചുടുകാടായിരുന്നുവെന്ന് കരുതുന്നു. മറയൂർ, ചെമ്പകപാറ, മുനിയറ, കട്ടപ്പന, പുറ്റടി, കള്ളിപ്പാറ, തോപ്രാംകുടി എന്നിവടങ്ങളിലാണ് ഇത്തരത്തിലുള്ള ശവപ്പറമ്പുകൾ കണ്ടെത്തിയിട്ടുള്ളതെങ്കിലും, ജില്ലയുടെ മറ്റെല്ലാ ഭാഗങ്ങളിലും ഒറ്റതിരിഞ്ഞ മഹാ ശിലായുഗ സ്മാരകങ്ങൾ കാണപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തിലധികം വർഷങ്ങളെ അതിജീവിച്ച ശിലായുഗ സ്മാരകമായ മുനിയറകൾ ഇടുക്കിയിലെ മറയൂരിൽ മാത്രം കാണപ്പെടുന്നു. അഗ്നികുണ്ഡമുപയോഗിച്ച് ചുട്ടുപഴുപ്പിക്കുന്ന പാറകളിൽ തണുത്ത വെള്ളമെഴിക്കുമ്പോൾ അടർന്നു വരുന്ന കുറ്റൻ ശിലാപാളിയുപയോഗിച്ചാണ് മുനിയറ അടക്കമുള്ള എല്ലാ പ്രാചീന ശവക്കല്ലറകളും നിർമ്മിച്ചിരിക്കുന്നത്. നാല് അടിയിലേറെ വലിപ്പമുള്ള നന്നങ്ങാടിയെന്നും മുതുമക്കച്ചാടിയെന്നും പറയപ്പെടുന്ന വലിയ മൺകലങ്ങൾ ജില്ലയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മറയൂർ, ഉടുമ്പൻചോല, അടിമാലി, അമരാവതി, അണക്കര, തോപ്രാംകുടി,കാഞ്ചിയാർ, മുരിക്കാട്ടുകുടി മേരികുളം ഉപ്പുതറ, കമ്പിളികണ്ടം, കൊബെടിഞ്ഞാൽ എന്നിവടങ്ങജിൽ നിന്നെല്ലാം നന്നങ്ങാടികൾ കണ്ടെത്തിയിട്ടുണ്ട്.ഇവ ധാരാളമായി കണ്ടെത്തിയിട്ടുള്ളത് കട്ടപ്പനക്കടുത്തുള്ള ചെമ്പകപാറ പ്രദേശത്താണ്. ഇടുക്കി ജില്ലയിലെ തങ്കമണിക്കടുത്തുള്ള അമ്പലമേട്ടിൽ കണ്ടെത്തിയ ശിലായുഗ ഗുഹക്ക്, ഗുരുവായൂരിലെ അരിയന്നൂരിലും തൃശൂർ ജില്ലയിലെ ചില ഭാഗങ്ങളിലും കണ്ടെത്തിയ ചെങ്കൽ ഗുഹകളോട് സാമ്യമുണ്ട്. ഒന്നിലധികം അറകളുള്ള ഗുഹാ ശ്മശാനങ്ങളിൽ നിന്നും, ഇരുമ്പു കൊണ്ടുള്ള ആയുധങ്ങളും ധാരാളം മൺപാത്രങ്ങളും ലഭിക്കുകയുണ്ടായി. നടുക്കല്ലുകൾ അഥവാ പുലച്ചിക്കല്ലുകളാണ് ഇടുക്കി ജില്ലയിൽ നിന്നും കണ്ടെത്തിയ മറ്റൊരു മഹാ ശിലായുഗ സ്മാരകം.മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത സ്ഥലത്ത് നാട്ടുന്ന ഒറ്റക്കല്ലുകളാണിത്. അയ്യപ്പൻകോവിലിലും,ചെമ്പകപാറക്കടു ത്തുള്ള കൊച്ചു കാമാക്ഷിയിലും, തൂക്കുപാലത്തിനടുത്തുള്ള ബാലഗ്രാമിലും, മുണ്ടിയെരുമയിലും കണ്ടെത്തിയ നടുക്കല്ലു കൾ ശിലായുഗത്തിലെ മറ്റൊരു ശവസംസ്കാകാര രീതിയെ സൂചിപ്പിക്കുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവിടെത്തെ മനുഷ്യവാസത്തിന് മൂവായിരം വർഷത്തെ പഴക്കമുണ്ടന്ന് ചരിത്രകാരൻമാർ അഭിപ്രയപ്പെടുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വാസമുറപ്പിച്ച ജനങ്ങളുടെ ജീവിത രീതിയും ആചാരനുഷ്ഠാനങ്ങളും തമ്മിൽ പ്രകടമായ പ്രാദേശിക ഭേദം നിലനിന്നിരുന്നു. മുനിയറകൾ കല്ലറകൾ, നന്നങ്ങാടികൾ തുടങ്ങിവയെല്ലാം ചില സ്ഥലങ്ങളിൽ കാണപ്പെട്ടതിന്റെ കാരണ വും ഇതാണ്. )
ഈ അറിവുകൾക്ക് കടപ്പാട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ