വലിയോറ ചിനക്കൽ യുവജന കൂട്ടായ്മ നാട്ടിലെ 60 വയസ്സ് കഴിഞ്ഞ കാരണവർമാർക്ക് ഉല്ലാസ യാത്രസംഘടിപ്പിച്ചു.ഉല്ലാസയാത്രയിൽ ചിനക്കൽ പ്രദേശത്തെ 40തിലേറെ പേർ പങ്കെടുത്തു. രാവിലെ 6:30 ന്ന് പുറപ്പെട്ട യാത്ര പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാം, മലമ്പുഴ സ്‌നേയ്ക്ക് പാർക്ക്, ഗാർഡൻ,പാലക്കാട് കോട്ട എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു രാത്രി 9 മണിയോടെ തിരിച്ചെത്തി.
യാത്രയിൽ നിരവധി പുതിയ അനുഭവങ്ങൾ സമ്മാനിച്ചെന്ന് യാത്രയിൽ പങ്കെടുത്തവർ പറഞ്ഞു, വിനോദയാത്രയിൽ ട്രോമാകെയർ പ്രവർത്തകരുടെ സേവനവും, ചിനക്കൽ യുവജന കുട്ടയ്മ്മയുടെ വളണ്ടിയർ സേവനവും ലഭ്യമാക്കിയിരുന്നു, വിനോദയാത്രക്ക് അഷ്‌റഫ് AT,ജലീൽ, ശരീഫ്, റഫീഖ്, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി
വേങ്ങര: പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന ശീലങ്ങൾ ഒഴിവാക്കി മാലിന്യ മുക്ത പ്രദേശമാക്കുക എന്ന ലക്ഷ്യത്തോടെ വലിയോറ പരപ്പിൽ പാറ പ്രദേശത്ത് മാലിന്യം നിക്ഷേപിച്ച ഇടങ്ങളെ സൗന്ദര്യവൽക്കരിച്ച് സ്നേഹാരാമം നിർമ്മിക്കാൻ ഒരുങ്ങുകയാണ് പരപ്പിൽപാറയുവജന സംഘത്തിന്റെ കീഴിൽ ആരംഭിച്ച പി.വൈ.എസ് വയോ സൗഹൃദ കൂട്ടായ്മ. പൊതു ഇടങ്ങളിൽ വയോജനങ്ങൾക്ക് കൂടിയിരുന്ന് ഒഴിവ് സമയം ചെലവഴിക്കാനും സൗഹൃതം പങ്കിടാനും നിർമ്മിക്കുന്ന സ്നേഹാരാമത്തിന്റെ രൂപഘടന ശ്രീ പി.കെ കുഞ്ഞാലികുട്ടി എം.എൽ.എ നിർവ്വഹിക്കുകയും ഇത്തരം പ്രവർത്തനങ്ങൾ മറ്റു പ്രദേശങ്ങളിലും വ്യാപിക്കാൻ ഇത് തുടക്കമാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ