മൂന്ന് മാസം മുൻപൊരു വൈകുന്നേരം. ദിവസവേതനത്തിന് ജോലി ചെയ്യുന്ന ഒരു സ്ത്രീ മൊബൈൽ മോഷണം പോയെന്ന പരാതിയുമായി കൊണ്ടോട്ടി സ്റ്റേഷനിലെത്തി. ആ വേവലാതിക്ക് നേരെ കണ്ണടക്കാൻ കൊണ്ടോട്ടി സ്റ്റേഷനിലെ പോലീസുകാർക്ക് കഴിഞ്ഞില്ല. ഫോൺ കണ്ടുപിടിക്കാൻ നിയോഗിക്കപ്പെട്ടത് സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് ആയിരുന്നു. കൃത്യമായ അന്വേഷണത്തിലൂടെ രഞ്ജിത്ത് ഫോൺ കണ്ടെത്തി ഉടമയ്ക്ക് കൈമാറി. തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ രഞ്ജിത്ത് കണ്ടെത്തി ഉടമകൾക്ക് കൈമാറിയത് മോഷണം പോയ മുപ്പതോളം മൊബൈൽ ഫോണുകൾ. മൊബൈൽ കാണാതായ പരാതി ലഭിച്ചാൽ ഐ കോപ്സ്, സി ഇ ഐ ആർ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യും. ഫോണിന്റെ IMEI, ഫോൺ നമ്പർ, പരാതിയുടെ റെസിപ്റ്റ്, പരാതിക്കാരന്റെ ഐഡി കാർഡിന്റെ പകർപ്പ് എന്നിവ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമാണ്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്ന പരാതികളിൽ കൃത്യമായ തുടർനടപടികൾ നടത്തിയാണ് രഞ്ജിത്ത് മൊബൈൽ ഫോണുകൾ കണ്ടെത്തുന്നത്. കൃത്യനിർവഹണത്തിന് മാതൃകയാകുന്ന സഹപ്രവർത്തകന് അഭിനന്ദനങ്ങൾ ❤️
#malappurampolice
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ