നീന്തൽ സർട്ടിഫിക്കറ്റ് കൊടുക്കുന്നത് താത്കാലികമായി നിർത്തിവെച്ചു. നാളെ മുതൽ നീന്തൽ പ്രാവീണ്യ പരിശോധന ഉണ്ടായിരിക്കുന്നതല്ല

നീന്തൽ സർട്ടിഫിക്കറ്റ് കൊടുക്കുന്നത് താത്കാലികമായി നിർത്തിവെച്ചതായി അറിയിച്ചിട്ടുണ്ട് . നാളെ മുതൽ നീന്തൽ പ്രാവീണ്യ പരിശോധന ഉണ്ടായിരിക്കുന്നതല്ല അറിയിപ്പ് എസ്എസ്എൽസി പരീക്ഷ പാസായി തുടർപഠനത്തിന് തയ്യാറായി നിൽക്കുന്ന വിദ്യാർഥികൾക്ക് ബോണസ് മാർക്ക് നൽകുന്ന നീന്തൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വന്നതോടുകൂടി ആശയക്കുഴപ്പത്തിലായ സ്പോർട്സ് കൗൺസിൽ താൽക്കാലികമായി സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന്റെ ഭാഗമായി നീന്തൽടെസ്റ്റ് നിർത്തി വച്ചിരിക്കുന്നു എന്നാണ് അനൗദ്യോഗികമായ അറിയിപ്പ് ലഭിച്ചത്, ആയതിനാൽ നാളെ നീന്തികാണിക്കാൻ പോകുന്ന വിദ്യാർത്ഥികൾ നാളത്തെ പത്ര റിപ്പോർട്ട് അടിസ്ഥാനത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുക. ഇപ്ഡേറ്റ് സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നീന്തൽ പ്രാവീണ്യ പരിശോധന നിർത്തിവെച്ചിരിക്കുന്നു. നാളെയും മറ്റന്നാളുമായി (01/07/2022, 02/07/2022) പൊന്മളയിലെയും മേൽമുറിയിലെയും നീന്തൽ കുളങ്ങളിലായി തീരുമാനിച്ചിരുന്ന നീന്തൽ പ്രാവീണ്യ പരിശോധന ഉണ്ടായിരിക്കുന്നതല്ല. സെക്രട്ടറി മലപ്പുറം ജില്ലാ സ്പോർ