വനിതാമതില്‍: കോഴിക്കോടും ഇടുക്കിയിലും സ്കൂൾ അവധി, മലപ്പുറത്ത് നേരത്തേ വിടും*
* കോഴിക്കോട് ∙ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്കു ജനുവരി ഒന്നിന് ഉച്ചയ്ക്കുശേഷം അവധിയാണെന്ന് ഡിഡിഇ ഇ.കെ.സുരേഷ് കുമാർ അറിയിച്ചു. ആദ്യം മുഴുവൻ ദിവസ അവധി പ്രഖ്യാപിച്ച ഡിഡിഇ പിന്നീട് ഉത്തരവ് തിരുത്തി ഉച്ചയ്ക്കുശേഷം മാത്രം എന്നാക്കുകയായിരുന്നു. വനിതാമതിൽ മൂലമുള്ള ഗതാഗതക്കുരുക്കിന്റെ പേരിലാണ് അവധിയെന്നാണു വിശദീകരണം. അതേസമയം മലപ്പുറം ജില്ലയിൽ സ്കൂളുകൾക്ക് അവധിയില്ലെന്നും ഗതാഗതക്കുരുക്കിനു സാധ്യതയുള്ള സ്ഥലങ്ങളിൽ അവസ്ഥ നോക്കി ആവശ്യമെങ്കിൽ നേരത്തേ സ്കൂൾ വിടാൻ വാക്കാൽ നിർദേശം നൽകിയിട്ടുണ്ടെന്നും മലപ്പുറം ഡിഡിഇ അറിയിച്ചു. ഇക്കാര്യത്തിൽ എഡിപിഐ നൽകിയ നിർദേശം എഇഒമാരെ അറിയിച്ചിട്ടുണ്ട്. ടൗണുകളിൽ ഗതാഗതക്കുരുക്കുണ്ടായി കുട്ടികൾ വീട്ടിലെത്താൻ വൈകുന്ന സ്ഥിതിയുണ്ടാകിതിരിക്കാനാണു നടപടി. ഇടുക്കി ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം അവധിയായിരിക്കുമെന്നും പകരം 19 ന് പ്രവർത്തിദിനമായിരിക്കുമെന്നും ഡിഡിഇ അറിയിച്ചു...