ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജലനിധിക്ക് വേണ്ടി പൊളിച്ച റോഡുകളുടെ ടാറിങ് പ്രവ്യത്തി തുടങ്ങി

വേങ്ങര:ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുവാന്നും മറ്റുമായി റോഡ് കിറിയത് കാരണം വാഹനയാത്രക്കാർക്ക് വളരെ പ്രയാസകരമായിരുന്ന വേങ്ങര പഞ്ചായത്ത് പതിനാലാം വാർഡിലെ അരിക്കപളളിയാളി - പൂകുളംബസാർ റോഡ് ടാറിങ്ങിന്റെ പ്രര്യഭ പണി ആരംഭിച്ചു

വലിയോറയിൽ റേഞ്ച്ഇല്ലെന്ന പരാതിക്ക് ഉടൻ പരീഹാരം

വലിയോറ :മുതലമാട്‌ മില്ലും പടിയിൽ പുതിയതായി നിർമിക്കുന്ന മൊബൈൽ ഫോൺ ടവറിന്റെ ഫൗണ്ടേഷന്റെ കോൺക്രീറ്റ് ജോലികൾ ആരംഭിച്ചു പണിപൂർത്തിയാകുന്നതോടെ കളിക്കടവ്,മുതലമാട്‌,അടക്കാപുര,പാറമ്മൽ ഏരിയകളിലെ വിവിധ സ്വകാര്യ ടെലിഫോൺ ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും 

പാണ്ടികശാല KRHS ബാക്കിക്കയം റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തിയായി

പാണ്ടികശാല KRHS ബാക്കിക്കയം റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തിയായി

ബിജെപി ഹർത്താൽ തുടങ്ങി ഹർത്താലിൽ അക്രമം കാണിച്ചാൽ അറസ്റ്റ്; വഴിതടയൽ അനുവദിക്കില്ല: ഡിജിപി

ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അക്രമം കാണിച്ചാല്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം. ഡിജിപിയാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്കടകള്‍ അടപ്പിക്കാനും വഴിതടയാനും അനുവദിക്കരുത്. സര്‍ക്കാര്‍ ഓഫീസുകളും കോടതികളും പ്രവര്‍ത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും പൊലീസിന് നിർദേശമുണ്ട്. കെഎസ്ആർടിസി, സ്വകാര്യ ബസുകള്‍ എന്നിവയ്ക്ക് സുരക്ഷയൊരുക്കണം. ശബരിമല വാഹനങ്ങള്‍ക്കും പ്രത്യേക സുരക്ഷ വേണമെന്നും നിർദേശത്തിൽ പറയുന്നു. 

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറില്‍ അതി തീവ്ര ന്യൂനമര്‍ദം ആകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് വടക്ക് -പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ആന്ധ്രാപ്രദേശിലേക്കും തമിഴ്നാട് തീരപ്രദേശത്തേക്കും സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.      

നാളെ സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെ

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായ ബിജെപി ഹര്‍ത്താല്‍. സെക്രട്ടറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ സ്വയം തീകൊളുത്തി ആത്മാഹൂതിശ്രമം നടത്തിയ ആള്‍ മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്.

ശനിയാഴ്ച മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് DDE അവധി പ്രഖ്യാപിച്ചു.

മലപ്പുറം : നിപ്പ,പ്രളയം എന്നിവ മൂലം മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നഷ്ടമായ പ്രവൃത്തി ദിനങ്ങള്‍ക്ക് പകരം പ്രവൃത്തി ദിനങ്ങളായി കണ്ടെത്തിയ ശനിയാഴ്ചകളില്‍ നിന്ന് 15/12/2018 ശനിയാഴ്ച ഒഴിവാക്കി. അന്നേദിവസം അവധിയായിരിക്കുമെന്ന് മലപ്പുറം DDE ഉത്തരവിറക്കി. സ്കൂളുകളില്‍ പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമായതിനാല്‍ അതിനിടയില്‍ ഒരു പ്രവൃത്തി ദിനം ഫലവത്താകില്ലെന്ന അധ്യാപക സംഘടനകളുടെ നിര്‍ദ്ദേശം മാനിച്ചാണ് പകരം മറ്റൊരു ദിവസം കണ്ടെത്താമെന്ന ധാരണയില്‍ ശനിയാഴ്ചയിലെ പ്രവൃത്തി ദിനം മാറ്റി അവധിയാക്കിയത്.

വലിയോറയിൽനിന്ന് അന്താരാഷ്ട്ര അറബിക് സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാൻ ഒരു മിടുക്കൻ

വലിയോറ : അടക്കാപ്പുര-മണപ്പുറം സ്വദേശി മാസ്റ്റർ അഫീഫ് മോയന് തിരൂരങ്ങാടി PSMO കോളേജ് അറബിക് ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് സെമിനാറിൽ പ്രബന്ധം അവതരണത്തിന് അവസരംലഭിച്ചു. അഫീഫ് മോയൻ തിരൂർ ദാറുസ്സലാം വാഫി കോളേജിലെ രണ്ടാം വർഷ വാഫി വിദ്യാർത്ഥിയാണ്

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്