ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ലിയാലംസ് വലിയോറ യിൽ 17/04/2017 തിങ്കളാഴ്ച പ്രവർത്തനം തുടങ്ങും

വലിയോറ : ടോപ്ട്ടിമ പാദരക്ഷകൾ വിപണിയിൽ ഇറങ്ങുന്നു വലിയോറ ദാറുൽ മആരിഫ് അറബി കോളേജിന് സമീപം പുതുതായി തുടങ്ങുന്ന ലിയാലാംസ് ഫൂട്ടിംഗ്സ് ഇന്ത്യ എൽ എൽ പി യുടെ ഉദ്ഘാടനവും പ്രൊഡക്റ്റ് ലോഞ്ചിംഗും 17/4/17 ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കുന്നു ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി ,എ പി  അനിൽ കുമാർ എം ൽ എ വി കെ  കുഞ്ഞാലൻ കുട്ടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി  അലവി കുട്ടി CPiM CP അബൂബക്കർ .ഫൂമ (പ്രസിഡന്റ് ഫുട് വേർ മാനുഫാക്ചേഴ്സ് അസോസിയേഷൻ) ഫൈസൽ സുരഭി (സംസ്ഥാന പ്രസിഡന്റ്  ഫുട് വേർ ഡീലേഴ്സ് അസോസിയേഷൻ) PT മൂസ  (സംസ്ഥാന സെക്രട്ടറി ഫുട് വേർ ഡീലേഴ്സ് അസോസിയേഷൻ തുടങ്ങിയ മത സാമൂഹിക സാംസകാരിക ബിസിനസ് രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബദ്ധിക്കുന്നു  . ഇറ്റാലിയൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന മെഷിനറി ,ടോപ്ട്ടിമ പാദരക്ഷകൾക്ക് കേരളം, തമിഴ്നാട്, കർണാ ടക, ഗൾഫ് രാജ്യങ്ങളിലും ഡീലർമാരെ നിയമിച്ചിട്ടുണ്ടെന്ന് ഡയറക്ടർമാരായ മുസ്തഫ .ഇസ്മായിൽ.മൊയ്തീൻകുട്ടി. സൈദലവി, എന്നിവർ പറഞ്ഞു

വലിയോറ പടത്തിന്ന് തീപിടിച്ചു

വലിയോറ : വലിയോറപടത്തിന്റെ ഒരു ഭാഗം കത്തിനശിച്ചു . കഴിഞ്ഞദിവസം രാത്രി വലിയോറ പടത്തെ പാലിച്ചിറമാട് ഭാഗത്താണ് തീപിടുത്തമുണ്ടായത് .തീപടരുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികൾ ഉടൻ ഫെർഫോസിനെ വിവരം അറിയിക്കുകയും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീഅണച്ചു .വേനൽക്കാലത്തെ ശക്തമായ ചൂടിനാൽ പടത്തെ അടിക്കടുക്കൽ ഉണങ്ങികരിഞ്ഞ നിലയിലാണ് ഇതിൽ  അശ്രദ്ധയായി വലിച്ചെറിയുന്ന ബീഡികുറ്റികളും തീപ്പെട്ടി കൊള്ളികളിൽ നിന്നുമാണ് തീപടരുന്നതെന്ന് നാട്ടുകാർ പറഞ്ഞു . കഴിഞ്ഞാ വർഷവും വലിയോറ പടത്തിൽ തീപടർന്നിരുന്നു lass="separator" style="clear: both; text-align: center;">

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്