ഏറ്റവും മികച്ച കോടതിയാണ് ഉപ്പ.. പക്ഷെ ആ കോടതിയിലെ എത്ര വലിയ വിധികളെയും മാറ്റി എഴുതിക്കാൻ കഴിവുള്ള ഒരു വക്കീൽ ഉണ്ട്.

അതാണ്‌ ‪ഉമ്മ‬👍 ‪ കളിക്കിടെ വീണു മുറിഞ്ഞ കാൽ മുട്ടിൽ പച്ചിലയരച്ച് മരുന്നാക്കി കെട്ടി തന്ന ഉമ്മയാണ് ഞാൻ കണ്ട ആദ്യത്തെ ഡോക്ടർ.. പൊട്ടി തകരുന്ന എൻ കളിപ്പാട്ടങ്ങളെ നേരെയാക്കി തരാറുളള ഉമ്മയാണ് ഞാൻ കണ്ട ആദ്യത്തെ എഞ്ചിനീയർ.. ഉപ്പയുടെ ശിക്ഷയിൽ നിന്നും വാദിച്ച് എന്നെ രക്ഷപ്പെടുത്താറുളള ഉമ്മ തന്നെയാണ് ഞാൻ കണ്ട ആദ്യത്തെ വക്കീൽ.. ഉമ്മ ഒരു പാഠമല്ല അനേകായിരം പാഠങ്ങൾ ഉളള ഒരു വിശുദ്ധ ഗ്രന്ഥമാണ്! മനസ്സിൽ നന്മ മാത്രമുളള മക്കൾക്ക്‌ മാത്രം വായിക്കാൻ കഴിയുന്ന വിശുദ്ധ ഗ്രന്ഥം.