കല്യാണം കഴിഞ്ഞ ആദ്യ ദിവസം ഭാര്യയും ഭർത്താവും ഇന്നിനി ആര് വാതിലിൽ മുട്ടിയാലും രണ്ടുപേരും വാതിൽ തുറക്കില്ല എന്ന് തീരുമാനിച്ചു,

ആ ദിവസം ആദ്യം ഭർത്താവിന്റെ പിതാവ് എന്തോ ആവശ്യത്തിനു വേണ്ടി വാതിലിൽ വന്നു മുട്ടി വിളിച്ചു.....ഭർത്താവിനു തുറക്കണമെന്നുണ്ടായിരുന്നു. തീരുമാനമോർത്തു തുറന്നില്ല.... പിന്നീട് വന്നത് ഭാര്യയുടെ പിതാവായിരുന്നു.വാതിലിൽ മുട്ടി.... രണ്ടു പേരും പരസ്പരം നോക്കി. അവർ തീരുമാനം ഓർത്തു, പക്ഷെ ഭാര്യ കരയാൻ തുടങ്ങി. എനിക്കെന്റെ പിതാവിനോട് ഇങ്ങനെ ചെയ്യാൻ പറ്റില്ല. എനിക്ക് മാപ്പ് തരണം എന്നും പറഞ്ഞു വാതിൽ തുറന്നു. ഭര്ത്താവ് ഒന്നും പറഞ്ഞില്ല. വർഷങ്ങൾ കഴിഞ്ഞു അവർക്ക് മൂന്നു കുഞ്ഞുങ്ങൾ പിറന്നു. മൂന്നും ആൺമക്കൾ. അങ്ങനെ നാലാമതായി അവർക്കൊരു പെൺകുഞ്ഞു പിറന്നു. ഭർത്താവിന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു അയാൾ എല്ലാവരെയും വിളിച്ചു വലിയൊരു പാർട്ടി നടത്തി പെൺകുഞ്ഞു ജനിച്ചത് ആഘോഷിച്ചു. ആളുകളൊക്കെ പോയികഴിഞ്ഞപ്പോൾഭാര്യ അയാളോട് ചോദിച്ചു. നമുക്ക് മൂന്ന് ആൺമക്കൾ പിറന്നപോഴും നിങ്ങൾ ഇത്ര സന്തോഷിചിട്ടില്ലല്ലോ...? ഇപ്പോൾ എന്താണ് കാര്യം...? അയാൾ പറഞ്ഞു... ഇപ്പൊ പിറന്ന എന്റെ ഈ മകളെ എനിക്ക് വാതിൽ തുറക്കാനുണ്ടാവൂ.... പെൺമക്കൾ ഭാഗ്യമാണ്... !!

No comments:

Post a Comment