എനിക്കു് അയ്യായിരം രൂപാ ലോൺ ആവശ്യമുണ്ട്" റോൾസ് റോയിസ് കാറിൽ വന്നിറങ്ങിയ

മനുഷ്യന്റെ ഈ ആവശ്യം ബാങ്ക് ജീവനക്കാരനെ അത്ഭുതപ്പെടുത്ത ി. ഇയാൾ മുംബെയിൽനിന്നു് കേരളത്തിലേക്കു പുറപ്പെടുകയാണു്. രണ്ടാഴ്ച കഴിഞ്ഞേ എത്തുകയുള്ളത്രെ. "ശരി, നിങ്ങളുടെ ലോണിനു ജാമ്യമായി എന്തുണ്ട്?" ആ മനുഷ്യൻ പുഞ്ചിരിയോടെ തന്റെ കാറിന്റെ താക്കോൽ നീട്ടി. കാർ സുരക്ഷിതമായി പാർക്കു ചെയ്യുവാൻ ഏർപ്പാടാക്കിയിട്ട് ഓഫീസർ അയാൾക്കാവശ്യമുള്ള പണം നൽകി. രണ്ടാഴ്ചയ്ക്കുശേഷം അയാൾ ബാങ്കിലെത്തി. അയ്യായിരം രൂപയും 19 രൂപ 20 പൈസ പലിശയുമാണു് അയാൾക്കു നൽകേണ്ടിയിരുന്നതു്. ചെക്കെടുത്തു് തുകയെഴുതി ഏൽപ്പിച്ചശേഷം അയാൾ പോകാൻ തുനിഞ്ഞു. ലോൺ ഓഫീസർക്കു് തന്റെ അമ്പരപ്പ് മറച്ചുവയ്ക്കാനായില്ല! "സാർ, ഒരു ലക്ഷപ്രഭുവായ അങ്ങ് കേവലം അയ്യായിരം രൂപയ്ക്കു് ലോൺ എടുക്കുക എന്നതു് അത്ഭുതകരമായിരിക ്കുന്നു." "മുംബൈയിൽ മറ്റെവിടെയാണു് രണ്ടാഴ്ച എന്റെ റോൾസ് റോയിസ് സുരക്ഷിതമായി പാർക്കു ചെയ്യാനാവുക, അതും വെറും 19 രൂപാ 20 പൈസയ്ക്ക്?." പുത്തൻ കാഴ്ചയോടെ കാര്യങ്ങൾ ചെയ്യുന്നതാണു് വിജയത്തിനാവശ്യം.