വേങ്ങര: ഇടതുപക്ഷ സർക്കാർ നേരിട്ടും കോൺഗ്രസ് പരോക്ഷമായും ശബരിമലയിലെ ആചാരങ്ങൾ തകർക്കാൻ തുനിഞ്ഞിറങ്ങുമ്പോൾ ബി.ജെ.പി വിശ്വാസസമൂഹത്തിനോടൊപ്പം ഉറച്ചുനിൽക്കുമെന്ന് മലപ്പുറംജില്ലാ ജനറൽസെക്രട്ടറി രവി തേലത്ത്.
വേങ്ങരമണ്ഡലംകമ്മിറ്റി കൂരിയാട് സംഘടിപ്പിച്ച ശബരിമല സംരക്ഷണസദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹിളാമോർച്ച ജില്ലാപ്രസിഡന്റ് ദീപ പുഴയ്ക്കൽ ഉദ്ഘാടനംചെയതു. ഗവർണ്ണർക്ക് നല്‍കാനുള്ള ഒപ്പുകൾ സ്വീകരിക്കലും ഗുരുസ്വാമിമാരെ ആദരിക്കലും നടത്തി. മണ്ഡലം പ്രസിഡന്റ് തെരുവത്ത് രവീന്ദ്രൻ അധ്യക്ഷനായി. ചന്ദ്രൻ മണ്ഡലത്ത്, സി. സുകുമാരൻ, കർഷകമോർച്ച പ്രസിഡന്റ് എൻ.ടി. മണികണ്ഠൻ, കെ.എം. ശിവദാസൻ എന്നിവർ പ്രസംഗിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ