05/05/2017

തേർക്കഴം അപകടത്തിൽ രണ്ടു ജീവൻ രക്ഷിച്ചത് .മുസ്ഥഫ പാണ്ടികശാല


വലിയോറ: തേർക്കയം കടവിൽ ഒരു കുടുംബത്തിലെ നാലുപേർ മുങ്ങി താഴിന്നപ്പോൾ രണ്ടു പേരെ രക്ഷിച്ചത് പാണ്ടികശാല കരുവാരക്കൽ മുസ്തഫ.അപകടത്തിൽ രണ്ടുപേര് മരണപെട്ടു .
താഴെ കോഴിച്ചെന പിലാക്കോട്ട് ഇബ്രാഹിമിന്റെ മക്കളായ ശിഹാബ് (22), ഫാത്തിമ നസ്രി (14) എന്നിവരാണ് മരണപ്പെട്ടത്
 മരണപ്പെട്ടവരുടെ മാതാവിനേയും മറ്റൊരു സഹോദരിയേയുമാണ് മുസ്ഥഫ ഏറെ പണിപ്പെട്ട് രണ്ടാൾ താഴ്ചയുള്ള കയത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും മരണപ്പെട്ടവർ വെള്ളത്തിൽ ആഴത്തിലേക്ക് താഴ്ന്നിരുന്നു. പിന്നീട് നാട്ടുകാരേയും കൂട്ടി വെള്ളത്തിൽ നിന്നു oഇവരെ കരകയറ്റിയപ്പോഴേകം മരണം അവരെ തേടി യെത്തിയിരുന്നു. രണ്ടു ജീവൻ രക്ഷിക്കാൻ രംഗത്തിറങ്ങിയ മുസ്ഥഫ യെ പ്രത്യേക ഉപഹാരം നൽകി ആദരിക്കുമെന്ന് വാർഡ് വികസന സമിതി ഭാരവാഹികൾ പറഞ്ഞു.

No comments:

Post a Comment