പരപ്പിപാറ യുവജനസംഘം സംഘടിപ്പിക്കുന്ന രതിഷ് സ്മാരക വലിയോറ ഫുട്ബോൾ ലീഗ് 2017 ന്റെ ഉൽഘടനം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു വലിയോറയിലെ മികച്ച എട്ടു ടീമുകളെ ഉൾപ്പെടുത്തി പി വൈ സ് പരപ്പിൽപറയുടെ വലിയോറ പാടം മിനി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾനടക്കുന്നത് .
ഇന്ന് നടന്ന ഉൽഘടന മത്സരത്തിൽ എ പി ഉണ്ണികൃഷ്ണൻ ,എ കെ മുഹമ്മദലി , എ കെ എ നസീർ ,എം എ അസിസ് എ കെ അലവി എന്നിവർ കളിക്കാരെ പരിചയപ്പെട്ട് കളിക്ക് ആരംഭം കുറിച്ചു .വലിയോറയിലെ മുതലമാട് ,മണപ്പുറം ,പാറമ്മൽ ,മിനിബസർ,പുത്തനങ്ങാടി ,അരിക്കപള്ളിയാളി ,എന്നിവിടങ്ങളിലെ മികച്ച കളിക്കാർ കളത്തിലിറങ്ങും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ