. ഫലപ്രദമായ ഒരു പരിഹാര നടപടികളും സ്വീകരിക്കാതെയാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പടിയിറങ്ങി പോയത്. ജനകീയ പ്രശ്നങ്ങൾ ക്കും , ജനാഭി ലാഷങ്ങൾക്കും മുന്തിയ പരിഗണന നൽകി തിളക്കമാർന്ന ഭര ണം കാഴ്ച്ചവെക്കുമെന്ന പ്രഖ്യാപനവുമായിബഹുമാനപ്പെട്ട VK .കുഞ്ഞാ ലൻ കുട്ടി സാഹിബിൻറെ നേത്രത്വത്തിൽ 12/11/2015.ന് അധികാരത്തിൽ വന്നിട്ടുള്ള പുതിയ ഗ്രാമ പഞ്ചായത്ത് ഭരണസമിതി വലിയോറ പുതനങ്ങാ ടിയുടെ ശോചനീയാവസ്തക്ക് സത്വര പരിഹാരം കാണുമെന്ന ശുഭ പ്രതീ ക്ഷയോടെ .
( writer :Aboohaji Anchukandan )
തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.