ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പത്താം ക്ലാസ് ജയിച്ചപ്പോൾ മുതൽ സൽമാൻ ഉപ്പയോട് പറയുന്നതാണ് ഒരു സ്മാർട്ട്ഫോണ് വേണമെന്ന്.

ഉപ്പ പല
കാരണങ്ങൾ പറഞ്ഞ് അത് നീട്ടികൊണ്ട്
പോയി. അവസാനം പറഞ്ഞത് പ്ലസ്
വണ്ണിലെ ഓണപ്പരീക്ഷക്ക് നല്ല
മാർക്ക് വാങ്ങിയാൽ വാങ്ങിത്തരാം
എന്നാണ്.
പരീക്ഷ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ
സൽമാൻ ക്ലാസ്സിൽ ഒന്നാമത്. ഈ
സന്തോഷ വാർത്ത അറിഞ്ഞ ഉപ്പ
ഗൾഫിൽ നിന്ന് ഫോണ്
വിളിച്ചപ്പോൾ ചോദിച്ചു.
"നിനക്ക് ഏത് ഫോണാ വേണ്ടത്..?
"എനിക്ക് ഫോണ് വേണ്ട ഉപ്പാ..
പഠിക്കുന്ന കുട്ടികൾ ഫോണ്
ഉപയോഗിച്ചാൽ പഠനത്തിൽ ശ്രദ്ധ
കുറയുമെന്നും കുട്ടികൾ
ചീത്തയാവുമെന്നും ക്ലാസ് ടീച്ചർ
പറയാറുണ്ട്. ഫോണ് പഠിത്തമൊക്കെ
കഴിഞ്ഞ് മതി ഉപ്പാ.."
മകൻറെ പക്വമായ മറുപടി കേട്ട്
അഭിമാനം തോന്നിയ ഉപ്പ
സന്തോഷത്തോടെ ചോദിച്ചു
"പിന്നെ മോന് ഇപ്പം എന്താ
വേണ്ടത്.."?
മറുപടി പറയാൻ സൽമാന്
രണ്ടാമതൊന്ന് ആലോചിക്കേണ്ടി
വന്നില്ല.
" ഉപ്പാ ഈ വല്ല്യപെരുന്നാളിന്
എനിക്ക് രണ്ട് ജോഡി ഡ്രസ്സ് വേണം".
"സമ്മതിച്ചു. അടുത്ത ആഴ്ച ഉപ്പ പൈസ
അയക്കും. മോന് ഡ്രസ്സ് എടുക്കാനുള്ള
പൈസ ഉമ്മാനോട് വാങ്ങിക്കോ.."
ഉപ്പാക്ക് ശമ്പളം കിട്ടാൻ വൈകിയത്
കൊണ്ട് പെരുന്നാളിൻറെ തലേ
ദിവസമാണ് സൽമാന് പൈസ കിട്ടിയത്.
കിട്ടിയ ഉടനെ ടൗണിൽ പോയി
സൽമാൻ രണ്ട് ജോഡി ഡ്രസ്സ് എടുത്ത്
വന്നു. കൊണ്ട് വന്ന ഡ്രസ്സ് കണ്ടപ്പോൾ
ഉമ്മയൊന്നു ഞെട്ടി.!
" ഇതെന്താ സൽമാനെ രണ്ടും
ഒരേപോലെയുള്ള ഡ്രസ്സ് എടുത്ത്
വന്നത്.." ?!
"അത് ഉമ്മാ... ഒരു ജോഡി വിഷ്ണുവിന്
വേണ്ടി വാങ്ങിയതാ..അവന് അച്ഛൻ
ഇല്ലാത്തതല്ലേ.. കഴിഞ്ഞ ഓണത്തിന്ന്
ഞങ്ങളെല്ലാരും 'ബ്ലാക്ക് ഷർട്ട്' ഇട്ട്
വന്നപ്പോ അവൻ മാത്രം പഴയ കള്ളി
ഷർട്ട് ആണ് ഇട്ടത്.."
നീ ഓണത്തിന് പുതിയ കോടി
എടുത്തില്ലേന്ന് ചോദിച്ചപ്പോ അവൻ
പറഞ്ഞത്.
"എൻറെ അച്ഛൻ ഉണ്ടായിരുന്നപ്പ
ോ എല്ലാ ഓണത്തിനും എനിക്ക്
പുതിയ ഡ്രസ്സ് വാങ്ങിത്തരുമായിരുന്നു.
ഇന്നിപ്പോ അമ്മ കൂലിപ്പണി ചെയ്ത്
കിട്ടുന്ന കാശ് കൊണ്ട് വേണ്ടേ
എല്ലാം കഴിയാൻ..
അമ്മക്കാണെങ്കിൽ സുഖവുമില്ല . അമ്മ
കുറെ നിർബന്ധിച്ചതാ.. ഞാനാ
പറഞ്ഞത് വേണ്ടാന്ന്..ആ പൈസ
കൊണ്ട് അമ്മക്ക് മരുന്ന് വാങ്ങാലോ.." !
അന്നവനത് പറയുമ്പോൾ അവൻറെ കണ്ണ്
നിറഞ്ഞിട്ടുണ്ടായിരുന്നു.
"ഈ പെരുന്നാളിനും അവൻ പഴയ ഡ്രസ്സ്
ഇട്ട് വന്നാൽ ഞാൻ എങ്ങനെയാണ്
ഉമ്മാ അവൻറെ മുമ്പിൽ പുതിയ ഡ്രസ്സ്
ഇട്ട് നിൽക്കുക. ഉമ്മാക്ക്
അറിയുന്നതല്ലേ ഞങ്ങൾ തമ്മിലുള്ള
ബന്ധം".
അത് നന്നായി മോനേ എന്ന് പറഞ്ഞ്
ഉമ്മ അവൻറെ മുടിയിൽ തലോടി..
എന്നാ ഞാനിത് ഇപ്പം തന്നെ
കൊടുത്തിട്ട് വരാം എന്ന് പറഞ്ഞ്
സൽമാൻ വിഷ്ണുവിൻറെ വീട്ടിലേക്ക്
നടന്നു.
സൽമാനും, വിഷ്ണുവും
അയൽവാസികളും, കളിക്കൂട്ടുകാരുമാണ്.
ഒരേ ക്ലാസ്സിൽ ഒരേ
ബെഞ്ചിലിരുന്നു പഠിക്കുന്നവർ.
രണ്ട് വർഷം മുമ്പ് ഉണ്ടായ ഒരു ബൈക്ക്
അപകടത്തിലാണ് വിഷ്ണുവിൻറെ
അച്ഛൻ മരിച്ചത്. വീടിൻറെ
വിളക്കായിരുന്ന അച്ഛൻ
ഇല്ലാതായതോടെ ആ കുടുംബം തന്നെ
ഇരുട്ടിലായി എന്ന് പറയാം. അമ്മ
കൂലിപ്പണിക്ക് പോകുന്നത് കൊണ്ട്
പട്ടിണിയില്ലാതെ കഴിയുന്നു..
സൽമാൻ ചെല്ലുമ്പോൾ വിഷ്ണുവിൻറെ
അമ്മ മുറ്റത്തെ കിണറിൽ നിന്ന്
വെള്ളം കോരുകയാണ്...
"അമ്മേ.. വിഷ്ണു എവിടെ"..?
"അവൻ കളിക്കാൻ പോയല്ലോ..
നീയിന്ന് കളിക്കാൻ പോയില്ലേ.."?
"ഇല്ല അമ്മേ.. ഞാനിന്ന് ടൗണിൽ
പോയി വന്നപ്പം കുറച്ച് ലേറ്റായി.."
"വിഷ്ണു വന്നാൽ അമ്മ ഇത് അവന്
കൊടുക്കണം" എന്ന് പറഞ്ഞ് ആ പൊതി
അമ്മയുടെ കയ്യിൽ കൊടുത്ത് സൽമാൻ
വീട്ടിലേക്ക് തിരിച്ച് നടന്നു..
പിറ്റേ ദിവസം ഇബ്രാഹിം നബിയുടെ
ത്യാഗസ്മരണകൾ ഉണർത്തുന്ന
ബലിപെരുന്നാളിൻറെ സൂര്യോദയം.
തക്ബീറിൻറെ മനോഹരമായ ഈരടികൾ
വാനിൽ അലതല്ലി കാതുകളിൽ
ഒഴുകിയെത്തി.
എല്ലാവരും കുളിച്ച് പുത്തനുടുപ്പിട്ട്
അത്തറിൻ മണം പരത്തി
പള്ളിയിലേക്ക് നടന്ന് നീങ്ങി..കൂട്ടത്
തിൽ സൽമാനും..
പെരുന്നാൾ നിസ്കാരമൊക്കെ
കഴിഞ്ഞ് കൂട്ടുകാരോടൊപ്പം സൽമാൻ
തൻറെ വീടിൻറെ ഗേറ്റ് കടന്ന്
വരുമ്പോൾ തലേന്ന് സമ്മാനമായി
കിട്ടിയ പുത്തനുടുപ്പിട്ട് മുറ്റത്ത് തന്നെ
വിഷ്ണു കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
സൽമാനെ കണ്ടതും ഓടിച്ചെന്നു
അവനെ മുറുകെ കെട്ടിപ്പിടിച്ചു
കൊണ്ട് വിഷ്ണു പറഞ്ഞു.
' ഈദ് മുബാറക്..'
ഇത് വരെ കേട്ടതിൽ വെച്ച് ഏറ്റവും
സന്തോഷവും മധുരവുമുള്ള ഈദ്
മുബാറകാണതെന്ന് സൽമാന് തോന്നി.
ഷർട്ടിൻറെ കോളർ
പൊക്കിപ്പിടിച്ച് വിഷ്ണു
കൂട്ടുകാരോടൊക്കെ അഭിമാനത്തോടെ
പറഞ്ഞു.
"ഇത് സൽമാൻ എനിക്ക് തന്ന
പെരുന്നാൾ സമ്മാനമാണ്".
അത് പറയുമ്പോൾ അവൻറെ മുഖത്തും
കണ്ണിലും കണ്ട തിളക്കത്തിന്ന്
പതിനാലാം രാവിലെ ചന്ദ്രൻറെ
മൊഞ്ചുണ്ടായിരുന്നു.!!
ഇതൊക്കെ കണ്ട് കൊണ്ട്
വാതിൽപ്പടിയിൽ നിന്നിരുന്ന
സൽമാൻറെ ഉമ്മ തട്ടം കൊണ്ട് കണ്ണ്
തുടച്ച് കൊണ്ട് പറഞ്ഞു.
" എല്ലാവരും കയറി ഇരിക്ക്.. ഞാൻ
പായസം എടുത്ത് വെച്ചിട്ടുണ്ട്. നിങ്ങൾ
അത് കുടിക്കുമ്പോഴേക്കും ഞാൻ ചോർ
വിളമ്പാം.."
തൊപ്പിയിട്ട സൽമാനും, കുറി തൊട്ട
വിഷ്ണുവും ഒരേ ഡ്രസ്സ് ധരിച്ച്
തോളിൽ കയ്യിട്ട് കൊണ്ട് ആ
വീടിൻറെ പടി കയറുമ്പോൾ
പ്രകൃതിയിലെ ഇലകളും,പൂവുകളും,
പറവകളും, കാറ്റ് പോലും അവരോട്
പറയുന്നുണ്ടായിരുന്നു..
"ഈദ് മുബാറക്..ഈദ് മുബാറക്.." എന്ന്
------------------------------
--------------------------------
പാവങ്ങളെ കണ്ടില്ലെന്ന് നടിച്ച്
പതിനായിരങ്ങൾ പൊടിച്ച്
ആഘോഷങ്ങൾ ആർഭാടമാക്കുന്നവരും,
ആഘോഷത്തിൽ പോലും വർഗീയതയുടെ
വേലിക്കെട്ടുകൾ തീർത്ത് മറ്റുള്ളവരെ
അകറ്റി നിർത്തുന്നവരും സൽമാനെ
പോലെ ചിന്തിച്ചിരുന്നെങ്കിൽ
നമ്മുടെ ആഘോഷങ്ങളൊക്കെ എത്ര
മഹോന്നതമാകുമായിരുന്നു..!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു

വരവ് -ചെലവ് കണക്ക് അവതരണം വീഡിയോ

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തുന്നതാണ്. ചൂട് കാലമായതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി പരിശോധനകള്‍ ശക്തമാക്കും. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളും പരിശോധിക്കുന്നതാണ്. ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. വേനല്‍ കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തില്‍ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. അതിനാല്‍ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന്‍ പാടുള്ളൂ. കടകളില്‍ നി

സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിൽ റിവ്യൂ വേണ്ട; നിർദേശങ്ങളുമായി അമിക്കസ് ക്യൂറി

റിവ്യൂ ബോംബിങ് തടയാൻ കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട്‌. സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിൽ റിവ്യൂ എന്ന പേരിൽ സിനിമയെക്കുറിച്ചുള്ള അപഗ്രഥനങ്ങൾ വ്ളോഗര്‍മാര്‍ ഒഴിവാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. നടൻമാർ, സിനിമയ്ക്ക് പിന്നിലുള്ളവർ തുടങ്ങിയവർക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണം, അപമാനിക്കുന്ന ഭാഷ, അപകീർത്തികരമായ പരാമർശങ്ങൾ എന്നിവ തടയണമെന്നും റിപ്പോര്‍ട്ട് പ്രതിഫലത്തിന് വേണ്ടി സമൂഹമാധ്യമത്തിൽ റിവ്യൂ നടത്തുന്നവരാണ് പലരുമെന്ന് റിപ്പോർട്ടിലുണ്ട്. പണം നൽകാൻ തയ്യാറാകാത്തവർക്കെതിരെ നെഗറ്റീവ് റിവ്യൂ ഉണ്ടാകുന്നുണ്ട്, എന്നാൽ ഇതിൽ കേസെടുക്കാൻ നിലവിൽ പരിമിതിയുണ്ട്, ഭീഷണിപ്പെടുത്തി പണം വാങ്ങൽ, ബ്ലാക്ക് മെയിലിങ് തുടങ്ങിയവയുടെ പരിധിയിൽ വരാത്തതാണ് കാരണമെന്നും റിപ്പോര്‍ട്ട്. പരാതി നൽകാൻ സൈബർ സെല്ലിൽ പ്രത്യേക പോർട്ടല്‍ വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.  റിപ്പോർട്ടിൽ കേന്ദ്രസർക്കാർ ഉൾപ്പെടെ നിലപാട് അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. അതേസമയം, നെഗറ്റീവ് കമന്‍റുകളുണ്ടായിട്ടും ഈയിടെ ചില പുതിയ സിനിമകൾ വിജയിച്ചതായി അറിഞ്ഞെന്ന് കോട

പത്മിനി തോമസും കോൺഗ്രസ്സ് വിട്ട് BJP യിലേക്ക്;

  ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷയുമായ പത്മിനി തോമസും മകനും കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേരും. ഇന്ന് അംഗത്വമെടുക്കുമെന്ന് പത്മിനി തോമസ് സ്ഥിരീകരിച്ചു. കെപിസിസി കായിക വേദിയുടെ അധ്യക്ഷയായി പ്രവര്‍ത്തിച്ച പത്മിനി തോമസ് വര്‍ഷങ്ങളായി കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടെയാണ് പത്മിനി തോമസിന്റെ കൂറുമാറ്റം. ശശി തരൂരിന്റെ വികസന വിരുദ്ധ ശൈലിയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്നാണ് ബിജെപി അവകാശവാദം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നിരുന്നു.

മുണ്ടിനീര്; രണ്ടര മാസത്തിനിടെ 6,017 കേസുകള്‍; രോഗബാധിതരില്‍ മുന്നില്‍ മലപ്പുറം ജില്ല

മലപ്പുറം ജില്ലയില്‍ രണ്ടരമാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 6,017 മുണ്ടിനീര് കേസുകള്‍. മാർച്ചില്‍ ഇതുവരെ 1,706 കേസുകളും ഫെബ്രുവരിയില്‍ 2,985 കേസുകളും ജനുവരിയില്‍ 1,326 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞദിവസം ജില്ലയില്‍ 851 കേസുകള്‍ റിപ്പോർട്ട് ചെയ്തു. ബുധൻ, ചൊവ്വ ദിവസങ്ങളില്‍ കേസുകളുടെ എണ്ണം യഥാക്രമം 135, 152 എന്നിങ്ങനെയായിരുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്. കഴിഞ്ഞ വർഷം 866 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഉമിനീർ ഗ്രന്ഥികളിലെ വീക്കമാണ് പ്രധാന രോഗലക്ഷണം. പാരമിക്‌സൊ വൈറസാണ് രോഗാണു. അഞ്ച് മുതല്‍ 15 വയസ് വരെയുള്ള കുട്ടികളിലാണ് രോഗം കൂടുതലും. കുട്ടികള്‍ക്ക് 16 മുതല്‍ 24 വരെയുള്ള മാസങ്ങളില്‍ എം.എം.ആർ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിലൂടെ മുണ്ടിനീരിനെ പ്രതിരോധിക്കാം. എം.എം.ആർ വാക്സിൻ സ്വീകരിച്ച കുട്ടികളിലും മുണ്ടിനീര് ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കിലും ഗുരുതരമാവുന്നില്ല. മറ്റ് ജില്ലകളെ അപേക്ഷിച്ച്‌ ജനസംഖ്യ കൂടുതലായതിനാലും വാക്സിനോട് പൊതുവേ വിമുഖത കാണിക്കുന്നതുമാണ് ജില്ലയില്‍ രോഗികളുടെ എണ്ണം കൂടാനിടയാക്കുന്നത്. ബാക്ടീരിയ മൂലമുണ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm